ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അവധിക്കാല റോബോട്ടിക്‌സ് പരിശീലനം ആരംഭിക്കുന്നു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബും റോബോട്ടോക്‌സും കൂടി സംയുക്തമായി ചേര്‍ന്നാണ് 10 ദിവസത്തെ പരിശീലന ക്യാമ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇരിങ്ങാലക്കുടയിലെ ആദ്യത്തെ റോബോട്ടിക്‌സ് സ്ഥാപനമായ റോബോട്ടോ ദ സ്‌കൂള്‍ ഓഫ് റോബോട്ടിക്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോബോട്ടിക്‌സ് പരിശീലനം ചെയ്തു വരികയാണ്. റിമോട്ട് കണ്‍ട്രോള്‍ കാറുകള്‍ മുതല്‍ അള്‍ട്രാ സോണിക് കാര്‍ പാര്‍ക്കിംഗ് സിസ്റ്റം വരെ സ്വയം വികസിപ്പിച്ച് എടുക്കുവാന്‍ കുട്ടികളെ സഹായിക്കുന്ന ഈ കോഴ്‌സില്‍ ഇലക്ട്രോണിക്‌സ്, പ്രോഗ്രാമിംഗ് , കോഡിംഗ് തുടങ്ങിയ കാര്യങ്ങള്‍ ഹാന്‍ഡ്‌സ് ഓണ്‍ ട്രയിനിംഗ് വഴി പഠിപ്പിച്ചു കൊടുക്കുന്നു. മെയ് 6 ന് രാവിലെ 9.30 ന് ആരംഭിക്കുന്ന ക്യാമ്പ് ലയണ്‍സ് ക്ലബ് ഹാളില്‍ വെച്ച് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് റോബോട്ടിക്‌സ് ഡെമോക്ലാസും രജിസ്‌ട്രേഷനും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു