ഇരിങ്ങാലക്കുട-കഴിഞ്ഞ വര്‍ഷത്തേതുപോലെ ഇത്തവണയും കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്ക് സംഗമേശ്വന്റെ സ്വന്തം ഭൂമിയില്‍ വിളവെടുത്ത നെല്‍കതിരുകള്‍.വര്‍ഷങ്ങളായി ഇല്ലംനിറയ്ക്കാവശ്യമായ നെല്‍കതിരുകള്‍ വര്‍ഷങ്ങളായി പണം കൊടുത്ത് പുറത്തുനിന്നാണ് കൊണ്ടുവരാറുണ്ടായിരുന്നത്. ഇത് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് യു. പ്രദീപ് മേനോന്‍ ചെയര്‍മാനായ പുതിയ ഭരണസമിതി കഴിഞ്ഞ വര്‍ഷം മുതല്‍ സ്വന്തമായി നെല്‍കൃഷി ചെയ്യാന്‍ തീരുമാനിച്ചത്.കൂടല്‍മാണിക്യം കൊട്ടിലായ്ക്കല്‍ പറമ്പില്‍ നടന്ന വിത്തു വിതയ്ക്കല്‍ ചടങ്ങ് ഇരിഞ്ഞാലക്കുട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം സി ചദ്രഹാസന്‍ നിര്‍വഹിച്ചു.ദേവസ്വം കമ്മിറ്റി അംഗങ്ങളും കൂടല്‍മാണിക്യം ക്ഷേത്രജീവനക്കാരും ഭക്തജനങ്ങളും ചേര്‍ന്നാണ് മേളത്തിന്റെ അകമ്പടിയോടെ കൊയ്ത്തുത്സവം നടത്തിയത്.കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എ .എം സുമ , കൂടല്‍മാണിക്യം കമ്മിറ്റി മെമ്പര്‍മാരായ ഭരതന്‍ കണ്ടെങ്കാട്ടില്‍, അഡ്വ. രാജേഷ് തമ്പാന്‍, കെ ജി സുരേഷ്, വി എസ് ഷൈന്‍ എന്നിവര്‍ പങ്കെടുത്തു.