ഇരിങ്ങാലക്കുട: ബൈപ്പാസ് റോഡിലെ വെളിച്ചമില്ലായ്മയ്ക്ക് പരിഹാരമായി നഗരസഭ വെള്ളി വെളിച്ചം സ്ഥാപിക്കുന്നു. 2018-19 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ചാണ് എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിക്കുത്. റോഡിന്റെ ഇരുവശത്തുമായി എട്ടുമീറ്റര്‍ ഉയരത്തിലാണ് വാള്‍ട്ട് കൂടിയ എല്‍.ഇ.ഡി. ബള്‍ബുകള്‍ സ്ഥാപിക്കുന്നത്. അയ്യങ്കാവ് മൈതാനത്തിന്റെ ലൈറ്റുകള്‍ സ്ഥാപിക്കുതിന് ടെണ്ടര്‍ ഏറ്റെടുത്ത മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കു അലുമിന ഇലക്ട്രോണിക്‌സാണ് ഇതിന്റേയും നിര്‍മ്മാണപ്രവര്‍ത്തികള്‍ ഏറ്റെടുത്തിരിക്കുന്നത്. മൂന്നു വര്‍ഷത്തെ വാറണ്ടിയോടെയാണ് പ്രവര്‍ത്തികള്‍. റോഡരുകില്‍ ലൈറ്റുകള്‍ സ്ഥാപിക്കുതിന് കുഴികളെടുക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു കഴിഞ്ഞു. ഒരു കിലോമീറ്ററോളം വരുന്ന റോഡിന്റെ ഇരുവശത്തുമായി 24 ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. ബൈപ്പാസ് റോഡില്‍ വെളിച്ചമില്ലാത്തതിനാല്‍ രാത്രികാല യാത്രയ്ക്ക് ഏറെ ബുദ്ധിമുട്ടനുഭവപ്പെട്ടിരുന്നു. ഇരുട്ടിന്റെ മറവില്‍ മാലിന്യങ്ങള്‍ തള്ളുന്നതും പതിവായിരുന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ബൈപ്പാസ് റോഡില്‍ നഗരസഭ സോളാര്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചിരുന്നു. ഒന്നിന് 27,400 രൂപ വിലവരുന്ന 100 സോളാര്‍ വിളക്കുകളാണ് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി പരിധിയില്‍ സ്ഥാപിച്ചത്. എന്നാല്‍ അറ്റകുറ്റപണികള്‍ നടത്താതെയും ശ്രദ്ധിക്കാതേയും കത്താതായത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. പിന്നിട് വന്ന ഭരണസമിതികള്‍ ഈ വഴിവിളക്കുകള്‍ പരിപാലിക്കാനോ, അറ്റകുറ്റപണികള്‍ നടത്താനോ തയ്യാറായില്ലെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഇതുമൂലം ബൈപ്പാസ് റോഡിലെ ഭൂരിഭാഗം ലൈറ്റുകളും നോക്കുകുത്തികളായി. പല വിളക്കുകളും ഒടിഞ്ഞുവീണു. ചിലത് കാടുകയറി. പലതിന്റേയും ബാറ്ററികള്‍ മോഷ്ടിക്കപ്പെട്ടു. ലക്ഷങ്ങളാണ് ഇതിന്റെ പേരില്‍ നഗരസഭയ്ക്ക് നഷ്ടപ്പെട്ടത്. എന്നാല്‍ ഈ ലൈറ്റുകളുടെ അറ്റകുറ്റപണിക്കായി ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് കൗണ്‍സിലര്‍ വി.സി. വര്‍ഗ്ഗീസ് പറഞ്ഞു. ഇവ അറ്റകുറ്റപണികള്‍ നടത്തി മറ്റ് സ്ഥലങ്ങളില്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുതെന്നും കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.