ഇരിങ്ങാലക്കുട-കൊലക്കേസിലെ പ്രതിക്ക് അനുവദിച്ച ജാമ്യം സാക്ഷിയെ ഭീഷണിപ്പെടുത്തിയകാരണത്താല്‍ റദ്ദാക്കി.മുകുന്ദപുരംതാലൂക്ക് പടിയൂര്‍ ദേശത്ത്പത്താഴക്കാട്ടില്‍ മിഥുന്‍എന്നയാള്‍ക്ക് അനുവദിച്ച ജാമ്യമാണ് തൃശ്ശൂര്‍പ്രിന്‍സിപ്പല്‍ സെഷന്‍സ്ജഡ്ജ് സോഫി തോമസ് റദ്ദാക്കിയത്. ഇളയമ്മയുടെമകളെ കളിയാക്കിയത് ചോദ്യംചെയ്ത സുജിത്ത് എന്ന യുവാവിനെഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനരികില്‍
വെച്ച് 2018ജനുവരി28ന്പ്രതി മിഥുന്‍ പൈപ്പു കൊണ്ട്തലയ്ക്കടിച്ച് പൊതുസ്ഥലത്തുവെച്ച് പരസ്യമായി കൊല്ലുകയായിരുന്നു.
കേസില്‍അറസ്റ്റിലായ മിഥുന് ജില്ലാസെഷന്‍സ് കോടതിയില്‍ നിന്നുംഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
സുജിത്ത്‌കൊലക്കേസിലെ പ്രധാന സാക്ഷിയായ കൊല്ലപ്പെട്ട സുജിത്തിന്റെഇളയമ്മയുടെ മകളെ വീണ്ടും
ശല്യം ചെയ്യുകയും,മരണപ്പെട്ടസുജിത്തിനെ ബസ് സ്റ്റാാന്‍ഡില്‍വെച്ച് പൊതുജനങ്ങള്‍ കാണ്‍കെതലയ്ക്കടിച്ച് കൊലപ്പെടുത്തിയകേസിനെ സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാമാധവന്‍ എന്നവരെ മിഥുന്‍ ഭീഷണിപ്പെടുത്തുകയുംചെയ്തിരുന്നു.
ഇരിങ്ങാലക്കുടപോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ആയ എം.കെ.സുരേഷ്‌കുമാറിന്റെ റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍,പ്രതിയുടെശല്യം കാരണം പ്രധാനസാക്ഷിയടക്കംമറ്റുപലര്‍ക്കും ഭീഷണിയാവുകയും,
ജാമ്യവ്യവസ്ഥകള്‍ക്ക്വിരുദ്ധമായി വീണ്ടും കേസുകളില്‍ഉള്‍പ്പെടുകയും ചെയ്ത പ്രതിമിഥുന്റെ ജാമ്യം റദ്ദാക്കണമെന്ന്
ആവശ്യപ്പെട്ട് ജില്ലാപബ്ലിക്ക് പ്രോസിക്യൂട്ടര്‍കെ.ഡി.ബാബുപ്രിന്‍സിപ്പല്‍ സെഷന്‍സ്‌കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
പ്രോസിക്യൂട്ടറുടെവാദമുഖങ്ങള്‍ അംഗീകരിച്ചകോടതി പ്രതിയുടെ ജാമ്യം റദ്ദാക്കി ഉത്തരവിടുകയാണുണ്ടായത്.