ഇരിങ്ങാലക്കുട-വരന്തരപ്പിള്ളി കണ്ണാട്ടുപാടം കാരിക്കുളം സെന്ററിലുള്ള ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് കത്രിക കൊണ്ട് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ട് മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ചതിന് 1 വര്‍ഷം തടവിനും കൊലപാതകശ്രമത്തിന് 3 വര്‍ഷം തടവിനും 10000 രൂപ പിഴയൊടുക്കുവാനും ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ജോമോന്‍ ജോണ്‍ ശിക്ഷ വിധിച്ചു.ശിക്ഷാ കാലാവിധി ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി ഉത്തരവിട്ടു.മറ്റത്തൂര്‍ പുത്തനോളി ആച്ചണ്ടാടന്‍ വിശ്വംഭരന്‍ മകന്‍ സന്തോഷ് എന്ന ബൈജുവിനെയാണ് 19.04.2014 ന് വരന്തരപ്പിള്ളി കാരിക്കുളം ഈശ്വരന്‍ചാലില്‍ ബാലകൃഷണന്‍ മകന്‍ നിനേഷ് നെഞ്ചിലും തലയിലും കുത്തി പരിക്കേല്‍പ്പിച്ചത് .ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടുകയായിരുന്ന പരാതിക്കാരനോട് പ്രതി ബീഡി ചോദിച്ചപ്പോള്‍ ചേട്ടന്മാരോടാണോ ബീഡി ചോദിക്കുന്നത് എന്ന് ചോദിച്ചതിലുള്ള വിരോധത്താലാണ് കുത്തി പരിക്കേല്‍പ്പിച്ചത് .വരന്തരപ്പിള്ളി പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ കെ തോമസിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തി പ്രതിയുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചത് .കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 10 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി ജെ ജോബി ,അഡ്വക്കെറ്റുമാരായ ജിഷ ജോബി ,അല്‍ജോ പി ആന്റണി ,വി എസ് ദിനല്‍ എന്നിവര്‍ ഹാജരായി