ഇരിങ്ങാലക്കുട-തല മുടി പോകുമെങ്കില്‍ കീമോ ചെയ്യേണ്ട ഒരു ക്യാന്‍സര്‍ രോഗിയുടെ വാക്കുകള്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ജെയ്‌സണ്‍ മുണ്ടമാണി താന്‍ നേരിട്ട് കണ്ട അനുഭവം കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകപള്ളിയില്‍ പങ്ക് വെച്ചു.ഇടവകയിലെ 10 വയസ്സു മുതലുള്ള കുട്ടികളും അമ്മമാരും ഉള്‍പ്പടെ 89 പേര്‍ പൊന്നു പോലെ കാത്തുസൂക്ഷിക്കുന്ന അവരുടെ തലമുടി കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി വിഗ് നിര്‍മ്മിക്കുവാന്‍ നല്‍കുന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഫാ.ജെയ്‌സണ്‍ .മുടി നല്‍കു്‌നവര്‍ ചെയ്യുന്ന നന്മയും കാന്‍സര്‍ രോഗികള്‍ അനുഭവിക്കുന്ന മാനസിക വിഷമവും അദ്ദേഹം വിശദീകരിച്ചു.മാതൃവേദി അന്തര്‍ദ്ദേശീയ ജനറല്‍ സെക്രട്ടറി റോസിലി പോള്‍ തട്ടില്‍ തെക്കൂടന്‍ ഫ്രാന്‍സിസ് ഭാര്യ ഷീലയുടെ മുടി മുറിച്ചാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത് .പത്താം ക്ലാസുക്കാരി ഗ്ലാനിയയും സഹോദരി ഏഴാം ക്ലാസ്സുക്കാരി ഗ്ലോറിയയും അമ്മ ഗ്ലെയ്‌സിയും മുടി നല്‍കാന്‍ തയ്യാറായവരില്‍ ഉള്‍പ്പെടുന്നു.12 ഇഞ്ച് നീളത്തില്‍ മാത്രമാണ് മുടി നല്‍കാന്‍ സാധിക്കുക എന്നതായിരുന്നു ചില കുട്ടികളുടെ പരിഭവം .അത് കൊണ്ട് ഈ സല്‍കര്‍മ്മത്തില്‍ പങ്കെടുക്കുവാന്‍ കഴിയാത്തതില്‍ ഒട്ടേറെ കുട്ടികള്‍ക്കും അമ്മമാര്‍ക്കും പ്രയാസമുണ്ടായി .നിരലവധി ബ്യൂട്ടീഷാരുടെ നേതൃത്വത്തില്‍ മുറിച്ച മുടി പാക്ക് ചെയ്്ത് ഫാ.ജെയ്‌സണ്‍ മുണ്ടന്‍മാണിക്ക് വികാരി ഫാ.വില്‍സണ്‍ എലുവത്തിങ്കല്‍ കൂനന്‍ നല്‍കി.ഫാ.സജേഷ് പയ്യപ്പിള്ളി പ്രസിഡന്റ് ജോസഫ് തെക്കൂടന്‍ ,മാതൃവേദി പ്രസിഡന്റ് ലിസി വിന്‍സെന്റ് ,കൈക്കാരന്‍ ജോസഫ് മാടാനി ,ജോയിന്റ് കണ്‍വീനര്‍ വര്‍ഗ്ഗീസ് ആഴ്ചങ്ങാട്ടില്‍ എന്നിവര്‍ സംസാരിച്ചു.ഇടവകയിലെ മാതൃവേദിയുടെ സഹകരണത്തോടെയാണ് ഇത് സംഘടിപ്പിച്ചത് .ഇതിനോടനുബന്ധിച്ച കാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള സെമിനാറില്‍ ഡോ.സിസ്റ്റര്‍ കാതറിന്‍ എം ഡി ക്ലാസ് നയിച്ചു