Home NEWS ജനാധിപത്യ ഇന്ത്യയും മതനിരപേക്ഷത ഇന്ത്യയുമാണ് ജനം കാംക്ഷിക്കുന്ന ഇന്ത്യ -മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്

ജനാധിപത്യ ഇന്ത്യയും മതനിരപേക്ഷത ഇന്ത്യയുമാണ് ജനം കാംക്ഷിക്കുന്ന ഇന്ത്യ -മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്

ഇരിങ്ങാലക്കുട-ജനാധിപത്യവും മതനിരപേക്ഷതയുമാണ് സ്വതന്ത്ര ഇന്ത്യയുടെ അന്തസ്സ് ലോകത്ത് ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാനമായ രണ്ട് ഘടകങ്ങള്‍ .ഇത് നിലനിന്ന് കാണണമൊ ,വേണ്ടയോ എന്നതാണ് ഈ തിരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്ന സുപ്രധാനമായ ചോദ്യം .വൈകാരികമായ ചിന്തക്കപ്പുറം രാഷ്ടീയമായി ചിന്തിക്കേണ്ട പ്രസക്തമായ ചോദ്യം എന്ന നിലയ്ക്ക് വലിയ പ്രാധാന്യമുണ്ട് ഈ തിരഞ്ഞെടുപ്പ് ആശയത്തിന് .പൂര്‍ണ്ണമായും ഒരു രാഷ്ട്രീയ പോരാട്ടമാണ് 17 ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടക്കുന്നതെന്ന പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു.ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ഈ ഭരണത്തിന്‍ കീഴില്‍ വര്‍ഗ്ഗീയത വളരുക മാത്രമല്ല ഫാസിസവും ഒപ്പം വളര്‍ന്നുവെന്നതാണ് ഇക്കാലമത്രയുള്ള ബി ജെ പി ഭരണം കാഴ്ച വെച്ചത് .പ്രബുദ്ധ ഇന്ത്യ സൃഷ്ടിക്കാന്‍ പ്രബുദ്ധ കേരളത്തിന്റെ ബാദ്ധ്യതയാണ് .തൃശൂര്‍ ലോകസഭാ മണ്ഡലത്തില്‍ രാജാജി മാത്യു തോമസിന്റെ വിജയം സുനിശ്ചിതമാക്കേണ്ടത് നമ്മുടെ കടമയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സി പി എം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ സി പി ഐ മണ്ഡലം സെക്രട്ടറി പി മണി സ്വാഗതം പറഞ്ഞു.തുടര്‍ന്ന് സംസാരിച്ച സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസ് കോണ്‍ഗ്രസ്സിന്റെ നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും ബി ജെ പി ഭരണത്തിന്‍ കീഴില്‍ വന്ന വര്‍ഗ്ഗീയതക്കെതിരെയും അഴിമതിക്കെതിരെയും പ്രതിരോധിക്കണമെങ്കില്‍ സാംസ്‌ക്കാരിക ഇന്ത്യയുടെയും രാഷ്ട്രീയ ഇന്ത്യയുടെയും പ്രതീക്ഷ കൈവരിക്കുവാന്‍ കേരളത്തില്‍ നിന്നുള്ള എം പി മാരുടെ പങ്ക് വളരെ വലുതാണ് .ഈ രാഷ്ട്രീയ കാലാവസ്ഥ മനസ്സിലാക്കി വേണം മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് .തുടര്‍ന്ന് എം പി സി എന്‍ ജയദേവന്‍ സംസാരിച്ചു.ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ കെ പി ദിവാകരന്‍ ,കെ സി പ്രേമരാജന്‍ ,ടി കെ സുധീഷ് ,എന്‍ കെ ഉദയപ്രകാശ് ,രാജു പാലത്തിങ്കല്‍ ,കെ കെ സുബ്രഹ്മണ്യന്‍ ,വാക്‌സറിന്‍ പെരേപ്പാടന്‍ ,ലത്തീഫ് കാട്ടൂര്‍ ,എം കെ മുഹമ്മദ് ,എം കെ സേതുമാധവന്‍ ,കെ എസ് രാധാകൃഷ്ണന്‍ ,കെ ആര്‍ വിജയ ,കെ വി രാമകൃഷ്ണന്‍ ,എം ബി ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.

എല്‍ .ഡി .എഫ് ലോക്‌സഭാ തിരഞ്ഞെടുപ്പ് രക്ഷാധികാരികള്‍

പ്രൊഫ.മീനാക്ഷി തമ്പാന്‍,കെ വി രാമനാഥന്‍,പ്രൊഫ.കെ യു അരുണന്‍ എം എല്‍ എ,സി കെ ചന്ദ്രന്‍,പോള്‍ കോക്കാട്ട് ,കെ ശ്രീകുമാര്‍,ഉല്ലാസ് കളക്കാട്ട് ,സെക്രട്ടറിയായി ടി കെ സുധീഷ് ,ട്രഷററായി പി മണി

വൈസ്പ്രസിഡന്റ് -അശോകന്‍ ചരുവില്‍,കെ പി ദിവാകരന്‍ മാസ്റ്റര്‍ ,എം ബി ലത്തീഫ് ,വി എ മനോജ് കുമാര്‍,ടി എസ് സജീവന്‍ മാസ്റ്റര്‍ ,പി എല്‍ മാത്യു,എം സി രമണന്‍ ,രാജു പാലത്തിങ്കല്‍ ,പോളി കുറ്റിക്കാടന്‍ ,വാക്‌സറിന്‍ പെരേപ്പാടന്‍,കെ കെ സുബ്രഹ്മണ്യന്‍ ,എം കെ സേതുമാധവന്‍ ,എം കെ മുഹമ്മദ് ,ലത്തീഫ് കാട്ടൂര്‍

ജോ.സെക്രട്ടറിമാര്‍-കെ സി പ്രേമരാജന്‍ ,കെ ആര്‍ വിജയ,എം എസ് മൊയ്തീന്‍,കെ എ ഗോപി ,എന്‍ കെ ഉദയപ്രകാശ് ,കെ വി രാമകൃഷ്ണന്‍ ,അഡ്വ.പാപ്പച്ചന്‍ വാഴപ്പിള്ളി ,സിദ്ധാര്‍ത്ഥന്‍ പട്ടേപ്പാടം ,ഗിരീഷ് എം വി ,ലത ചന്ദ്രന്‍

 

Exit mobile version