Home NEWS മൈ ഇരിങ്ങാലക്കുടയുടെ ഓഫീസ് ഉദ്ഘാടനവും ഫീഡ് എ ഫാമിലി പദ്ധതിയുടെ മൂന്നാം വാര്‍ഷികാഘോഷവും നടന്നു

മൈ ഇരിങ്ങാലക്കുടയുടെ ഓഫീസ് ഉദ്ഘാടനവും ഫീഡ് എ ഫാമിലി പദ്ധതിയുടെ മൂന്നാം വാര്‍ഷികാഘോഷവും നടന്നു

ഇരിങ്ങാലക്കുട: മൈ ഐ ജെ കെ ചാരിറ്റി ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്റെ ഓഫീസ് ഉദ്ഘാടനവും ‘ഫീഡ് എ ഫാമിലി’ പദ്ധതിയുടെ മൂന്നാം വാര്‍ഷികവും നടന്നു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആര്‍ട്ടിസ്റ്റ് എം മോഹന്‍ദാസ് ‘ഫീഡ് എ ഫാമിലി’ പദ്ധതിയിലെ അംഗങ്ങള്‍ക്കുള്ള കിറ്റുകള്‍ വിതരണം ചെയ്തു. മൈ ഐ ജെ കെ പ്രസിഡന്റ് ഹരിനാഥ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സിജോ പള്ളന്‍ സ്വാഗതം ആശംസിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലര്‍ സുജ സജീവ്കുമാര്‍, നാഷ്ണല്‍ സ്‌കൂള്‍ എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ നരേന്ദ്രന്‍ മാഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മൈ ഐ ജെ കെ എക്‌സിക്യുട്ടീവ് അംഗം സുമേഷ് കെ നായര്‍ നന്ദിയും അര്‍പ്പിച്ചു.

Exit mobile version