Home NEWS സര്‍ക്കാര്‍ ഓഫീസുകളിലെ താല്‍ക്കാലിക നിയമനങ്ങള്‍ എപ്ലോയ്‌മെന്റ് വഴിയാക്കണം. കെ.പി.എം.എസ്

സര്‍ക്കാര്‍ ഓഫീസുകളിലെ താല്‍ക്കാലിക നിയമനങ്ങള്‍ എപ്ലോയ്‌മെന്റ് വഴിയാക്കണം. കെ.പി.എം.എസ്

വെള്ളാംങ്ങല്ലൂര്‍: സര്‍ക്കാര്‍ ആഫീസുകളിലെ താല്‍ക്കാലിക നിയമനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് എംപ്ലോംയ്‌മെന്റ് വഴി നിയമിക്കണമെന്ന് കെ.പി.എം.എസ് വെള്ളാംങ്ങല്ലൂര്‍ യൂണിയന്‍ സമ്മേളനം പ്രമേയം വഴി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോണത്തുന്നു് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സമ്മേളനം യൂണിയന്‍ വൈസ് പ്രസിഡണ്ട് പി എന്‍ സുരന്‍ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സുബ്രന്‍ കൂട്ടാല ഉല്‍ഘാടനം ചെയ്തു.യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ഇടയിലപ്പുര അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സിനിമ രംഗത്ത് വളര്‍ന്ന് വരുന്ന പ്രതിഭകളായ സംഗീത് രവി, ഡാവിഞ്ചി, ഉന്നത വിദ്യാഭ്യാസത്തില്‍ മികവ് തെളിയിച്ച ശീതള്‍ വിജയന്‍ എന്നിവരെ ജില്ലാ സെക്രട്ടറി
പി എ.അജയഘോഷ് ഉപകാരങ്ങള്‍ നല്‍കി അനുമോദിച്ചു. യൂണിയന്‍ സെക്രട്ടറി എം സി .സുനന്ദകുമാര്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ശാന്താ ഗോപാലന്‍, ജില്ലാ കമ്മിറ്റി അംഗം ബിജു കുറ്റി വരമ്പത്ത്, ഉദ്യോഗസ്ഥഫോറം ജില്ലാ സെക്രട്ടറി
പി വി.വിജയന്‍, മഹിളാ ഫെഡറേഷന്‍ യൂണിയന്‍ സെക്രട്ടറി ആശശ്രീനിവാസന്‍, യൂത്ത് മൂവ്‌മെന്റ് ജില്ലാ ട്രഷറര്‍ പി എ അജീഷ് എന്നിവര്‍ അഭിവാദ്യം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം കെ സി സുധീര്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു. ഭാരവാഹികളായി ശശി കേട്ടോളി പ്രസിഡണ്ട്, പി എന്‍.സുരന്‍, എന്‍ വി.ഹരിദാസ് വൈസ് പ്രസിഡണ്ട് മാര്‍, സന്തോഷ് ഇടയിലപ്പുര സെക്രട്ടറി, എം സി .സുനന്ദകുമാര്‍, കെ.കെ.സുരേഷ് ജോയിന്റ് സെക്രട്ടറി, പി വി.അയ്യപ്പന്‍ ഖജാന്‍ജിയായി പതിനഞ്ചംഗ കമ്മിറ്റിയെ സമ്മേളനം ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തു. പി വി.അയ്യപ്പന്‍ സ്വാഗതവും, എന്‍.വി.ഹരിദാസ് നന്ദിയും പറഞ്ഞു.

Exit mobile version