Home NEWS വീട്ടുമുറ്റത്തൊരു വിഷു പച്ചക്കറി തോട്ടം ഗ്രീന്‍ പുല്ലര്‍ പദ്ധതി 5000 വീടുകളിലേക്ക്

വീട്ടുമുറ്റത്തൊരു വിഷു പച്ചക്കറി തോട്ടം ഗ്രീന്‍ പുല്ലര്‍ പദ്ധതി 5000 വീടുകളിലേക്ക്

വിഷുവിനെ വരവേല്‍ക്കാന്‍ വീട്ടുമുറ്റത്തൊരു വിഷ രഹിത പച്ചക്കറി തോട്ടം എന്ന ആശയമുയര്‍ത്തി ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹകാരി കൂട്ടായ്മ 5000 വീടുകളില്‍ ഗൃഹസന്ദര്‍ശനം നടത്തുന്നു. തക്കാളി ഗ്രാമം പദ്ധതിയില്‍ പ്രതീക്ഷിച്ചതിന്റെ മൂന്നിരട്ടി ഉല്‍പാദന വര്‍ദ്ധനവ് ലഭിച്ചതിന്റെ ആവേശത്തിലാണ് മൂന്ന് മാസത്തിനു ശേഷം വിഷു ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. പച്ചക്കറിതൈയ്യ് കളും, വിത്തുകളും, കൃഷി രീതികളെ കുറിച്ചുള്ള ലഘു ലേഖനങ്ങളും ആയി ഭരണ സമിതി അംഗങ്ങള്‍, ജീവനക്കാര്‍, സഹകാരികള്‍, എന്നിവരുടെ കൂട്ടായ്മയാണ് ഗൃഹസന്ദര്‍ശനത്തിന് നേതൃത്വം നല്‍കുന്നത്. പദ്ധതിയുടെ ബാങ്ക് തല ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക സര്‍വ്വകലാശാലയിലെ ഡോ: ഗിഗ്ഗിന്‍ ‘സംയോജിത അടുക്കളകൃഷി ‘എന്ന വിഷയത്തെ ആസ്പദമാക്കി ശില്‍പശാല നയിച്ചു. സെക്രട്ടറി സപ്ന.സി.എസ് ,ഭരണസമിതി അംഗങ്ങളായ ശശി.ടി.കെ, രാജേഷ് പി.വി, രാധ സുബ്രമണ്യന്‍ ,തോമസ് കാട്ടൂക്കാരന്‍, വാസന്തി അനില്‍ കുമാര്‍, സുജാത മുരളി, ഐ.എന്‍ രവി, തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് കെ.സി ഗംഗാധരന്‍ മാസ്റ്റര്‍ സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ എം.വി.ഗിരീഷ് നന്ദിയും പറഞ്ഞു. ബാങ്ക് അതിര്‍ത്തിയിലെ വിവിധ കേന്ദ്രങ്ങളില്‍ തൈകളുടെ വിതരണം ആരംഭിച്ചു. പുല്ലൂര്‍ സെന്ററില്‍ ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണനും, ചേർപ്പുംകുന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് നളിനി ബാലകൃഷ്ണനും, ഊരകം ഞൊട്ടികുന്നില്‍ ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളിയും, ആനുരുളിയില്‍ ബ്ലോക്ക് പഞ്ചായത്തംഗം മിനി സത്യനും, പുളിംചുവടില്‍ പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിററി ചെയര്‍പേഴ്‌സണ്‍ ഗംഗാദേവി സുനില്‍ കുമാറും മുല്ലക്കാട് പഞ്ചായത്ത് സ്റ്റാന്റിംങ് കമ്മിററി ചെയര്‍മാന്‍ അജിതാ രാജനും അമ്പലനടയില്‍ പഞ്ചായത്തംഗം കവിതാ ബിജുവും, വെറ്റിലമൂലയില്‍ പഞ്ചായത്തംഗം എം.കെ.കോരുകുട്ടിയും തുറവന്‍കാട് ഭരണസമിതി അംഗം പി.വി.രാജേഷും, മടത്തിക്കരയില്‍ മുന്‍സിപ്പല്‍ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ബിജുലാസറും,14 -ാം വാര്‍ഡ് കുഞ്ഞുമാണിക്യം മൂലയില്‍ പഞ്ചായത്തംഗം തോമസ് തൊകലത്തും വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു

 

 

Exit mobile version