Home NEWS ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടെക്‌ഫെസ്റ്റിനു തിരി തെളിഞ്ഞു

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടെക്‌ഫെസ്റ്റിനു തിരി തെളിഞ്ഞു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ടെക്‌ഫെസ്റ്റ് – ‘Techletics 2k 19’ – പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനും ”ഹാം” റേഡിയോഗ്രാഫറുമായ ശ്രീമുരുകന്‍ നിര്‍വഹിച്ചു. രാഷ്ട്രത്തിനു വേണ്ടി ജീവത്യാഗം ചെയ്ത വീര ജവാന്മാര്‍ക്ക് മുന്‍പില്‍ ഒരു നിമിഷം നിശബ്ദമായി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. ദേവമാതാ പ്രോവിന്‍ഷ്യാള്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി അദ്ധ്യക്ഷം വഹിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, ക്രൈസ്റ്റ് ആശ്രമാധിപന്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, ക്രൈസ്റ്റ് ഓട്ടോണോമസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, ജോ.ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി, പ്രിന്‍സിപ്പാള്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ . വി.ഡി. ജോണ്‍, കോളേജ് സ്റ്റുഡന്റ് ചെയര്‍മാന്‍ ശിവ ആര്‍, ടെക്ലെറ്റിക്‌സ് കോര്‍ഡിനേറ്റര്‍ നിതിന്‍ ശ്രീധര്‍, കണ്‍വീനര്‍ സിജോ എം. ടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ‘ഡോഗ് ഷോ ‘K9’ ഇരിഞ്ഞാലക്കുട റൂറല്‍ പോലീസ് ഡോഗ് സ്‌ക്വാഡിലെ ‘ഹണി’, ‘സ്വീറ്റി’ എന്നീ പോലീസ് നായ്ക്കളുടെ പ്രകടനത്തോടെ നടന്നു. സ്റ്റാഫ് കോര്‍ഡിനേറ്റര്‍മാരായ ആയ ബെന്നി കെ.കെ, ജിനു കെ.ടി, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ ജോയല്‍ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Exit mobile version