ഇരിങ്ങാലക്കുട : രാഷ്ട്രീയ പാര്‍ട്ടികള്‍ മത-സാമുദായിക സംഘടനകളുടെ പേര് കൂട്ടി ചേര്‍ത്ത് ഉപയോഗിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെ മതേതര സ്വഭാവത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്.ഒരു മത വിഭാഗത്തെ മൊത്തമായി പ്രതിനിധാനം ചെയ്യുന്നു എന്ന ധ്വനി ഉയര്‍ത്തുന്നതിനാല്‍ മുസ്ലീം ലീഗ് എന്ന പാര്‍ട്ടിയുടെ പേരിലെ മുസ്ലീം ഒഴിവാക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്ന് എല്‍.ജെ.ഡി. ജില്ലാ പ്രസിഡന്റ് യൂജിന്‍ മോറേലി പറഞ്ഞു. പാര്‍ട്ടിയുടെ ഇരിഞ്ഞാലക്കുട നിയോജക മണ്ഢലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിന്‍സെന്റ് ഊക്കന്‍ അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ തൈവളപ്പില്‍, ജോര്‍ജ്ജ് കെ.തോമസ്, അഡ്വ. പാപ്പച്ചന്‍ വാഴപ്പിള്ളി, കാവ്യപ്രദീപ്, ജോയ് എം.ഡി., ജോസ് എം.എല്‍., ബെന്നി പൊയ്യാറ, വി.ജി.രാജന്‍, ഐ.എല്‍.തോമസ്, റിജോയ് പി.ജെ., ആന്റണി കോങ്കോത്ത്, ആന്റു ടി.ടി., വര്‍ഗ്ഗീസ് തെക്കേക്കര തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം വര്‍ക്കിംഗ് പ്രസിഡന്റായി വാക്‌സറിന്‍ പെരെപ്പാടനെ യോഗം ഐക്യകണ്‌ഠേനെ തിരഞ്ഞെടുത്തു.എല്‍.ഡി.എഫ് ജില്ലാ ജാഥയും കേരള സംരക്ഷണ യാത്രയുടെ സമാപന സമ്മേളനവും വിജയിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.