ഇരിങ്ങാലക്കുട-കോന്തിപുലം പാലത്തിന് ചുവട്ടില്‍ ,കെ എല്‍ ഡി സി കനാലില്‍ കൃഷി ആവശ്യത്തിനായി വെള്ളം കെട്ടി നിര്‍ത്തിയിരുന്ന താല്‍ക്കാലിക തടയിണ തകര്‍ന്നപ്പോള്‍ ഇറിഗേഷന്‍ വകുപ്പിന്റെ ലക്ഷങ്ങളാണ് വെള്ളത്തിലായത് .എല്ലാവര്‍ഷവും ഈ താല്‍ക്കാലിക സംവിധാനം തുടരുന്നതിനേക്കാള്‍ സ്ഥിരം ബണ്ട് നിര്‍മ്മിക്കുന്നതാണ് ലാഭകരവും ,സുരക്ഷിതവുമെന്ന്് മാടായിക്കോണം ഗ്രാമവികസന സമിതിയോഗം ചൂണ്ടിക്കാട്ടി.പരിഭ്രാന്തരായ നെല്‍കൃഷി കര്‍ഷകരുടെ ആശങ്കകള്‍ക്ക് പരിഹാരമായി ഇവിടെ സ്ഥിരം ബണ്ട് നിര്‍മ്മിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.പൊറത്തിശ്ശേരി ,മുരിയാട് ,ആളൂര്‍ ,വേളൂക്കര പഞ്ചായത്തുകളിലേക്കാവശ്യമായ ജലസംഭരണി കൂടിയാണിതെന്ന് മറന്നു പോകരുതെന്ന് യോഗം ഓര്‍മ്മിച്ചു.എം എല്‍ എ അടക്കമുളളവരുടെ സത്വര ശ്രദ്ധ ഇക്കാരത്തില്‍ ഉണ്ടായിരിക്കണമെന്നും ഗ്രാമവികസന സമിതി ്അഭിപ്രായപ്പെട്ടു.പ്രസിഡന്റ് ഉണ്ണകൃഷ്ണന്‍ കിഴുത്താനി അദ്ധ്യക്ഷനായിരുന്നു.സെക്രട്ടറി എം കെ മോഹനന്‍ ,സി നരേന്ദ്രന്‍ ,പി ഹരി ,ആര്‍ രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.