Home NEWS ഹംഗേറിയന്‍ ചിത്രമായ ‘ഓണ്‍ ബോഡി ആന്റ് സോള്‍ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു

ഹംഗേറിയന്‍ ചിത്രമായ ‘ഓണ്‍ ബോഡി ആന്റ് സോള്‍ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു

90- മത് അക്കാദമി അവാര്‍ഡിനായി മികച്ച വിദേശഭാഷാ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ഹംഗേറിയന്‍ ചിത്രമായ ‘ഓണ്‍ ബോഡി ആന്റ് സോള്‍ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 15 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു. അറവ് ശാലയില്‍ മാനേജര്‍ ആയി ജോലി നോക്കുന്ന മധ്യവയസ്‌കനായ എന്‍ഡ്രെ, ഹൈജീന്‍ ഇന്‍സ്‌പെക്ടര്‍ ആയി എത്തുന്ന സുന്ദരിയായ മരിയ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങള്‍. ഇരുവരുടെയും രാത്രി കാല സ്വപ്നങ്ങളിലെ സമാനതകള്‍ അസാധാരണമായ ബന്ധത്തിന് കാരണമാകുന്നു.67 മത് ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡണ്‍ ബെയര്‍ പുരസ്‌കാരം നേടിയ ചിത്രത്തിന്റെ സമയം 116 മിനിറ്റ് .പ്രദര്‍ശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ വൈകീട്ട് 6.30ന് .പ്രവേശനം സൗജന്യം.

 

Exit mobile version