ഇരിങ്ങാലക്കുട:- ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ റാഫേല്‍ അഴിമതിയില്‍ പ്രധാനമന്ത്രി മോഡിയുടെ പങ്ക് വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്.
രാജ്യ താല്പര്യത്തിനു വിരുദ്ധമായി റാഫേല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി കാണിച്ചും ഇതില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ എതിര്‍പ്പ് രേഖപ്പെടുത്തിയും പ്രതിരോധ മന്ത്രിക്ക് അന്നത്തെ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജി.മോഹന്‍കുമാര്‍ അയച്ച കത്താണ് ഇന്നലെ പുറത്തുവന്നത്. ടെന്‍ഡര്‍ ക്ഷണിക്കാതെയും പ്രതിരോധ മന്ത്രാലയത്തെ അറിയിക്കാതെയും ഉയര്‍ന്ന വിലയക്ക് പ്രധാനമന്ത്രി നേരിട്ട് യുദ്ധവിമാനങ്ങള്‍ വാങ്ങിയതിലൂടെ 36000 കോടി രൂപയുടെ നഷ്ടമാണ് രാജ്യത്തിന് ഉണ്ടായിട്ടുള്ളതായി കണക്കാക്കിയിട്ടുള്ളത്.നഗ്‌നമായ പകല്‍കൊള്ളയാണ് ഇടപാടിലൂടെ നടന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് പ്രതിപക്ഷം ഒന്നടങ്കംഅന്വേഷണം ആവശ്യപെട്ടപ്പോള്‍ പ്രധാനമന്ത്രി അന്വേഷണത്തെ നേരിടാതെ ഒളിച്ചോടുകയായിരുന്നു. രാജ്യ താല്‍പ്പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ് എന്നും ഈ നടപടിക്കെതിരെ വലിയ പ്രതിഷേധ പരിപാടികള്‍ വരും നാളുകളില്‍ സംഘടിപ്പിക്കുമെന്നും
എഐവൈഎഫ് – എഐഎസ്എഫ് നേതാക്കള്‍ പറഞ്ഞു.
പ്രകടത്തിനു ശേഷം ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ യോഗം AITUC മണ്ഡലം പ്രസിഡന്റ് സ: കെ.കെ.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സഖാക്കള്‍ സുബിന്‍ നാസര്‍, എ.എസ്.ബിനോയ്,വി.ആര്‍.രമേഷ്,ശ്യാം കുമാര്‍ പി.എസ് എന്നിവര്‍ സംസാരിച്ചു.