Home NEWS കാറളം ഗ്രാമപഞ്ചായത്ത് 2019-2020 ബഡ്ജറ്റവതരിപ്പിച്ചു

കാറളം ഗ്രാമപഞ്ചായത്ത് 2019-2020 ബഡ്ജറ്റവതരിപ്പിച്ചു

കാറളം പഞ്ചായത്ത് 2019-2020 ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിത മനോജ് അവതരിപ്പിച്ചു. 15 കോടി 37 ലക്ഷം രുപ വരവും.14 കോടി 76 ലക്ഷം രൂപ ചിലവും 60 ലക്ഷത്തി 94 ആയിരം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ഉല്‍പ്പാദന മേഖലയില്‍ 66 ലക്ഷം, സേവന മേഖലയില്‍ 1 കോടി 86 ലക്ഷം രൂപയും, പശ്ചാത്തലത്തില്‍ 1 കോടി 58 ലക്ഷം രൂപയും ആണ് വകയിരുത്തിയിട്ടുള്ളത്. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച കാറളം പഞ്ചായത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായും, ഭവന നിര്‍മ്മാണത്തിനായിട്ടുമാണ് കൂടുതല്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. ആശ്രിതര്‍ക്കും, പട്ടികജാതി വിഭാഗക്കാര്‍ക്കും, പ്രത്യേക പരിഗണന ഈ ബഡ്ജറ്റില്‍ നല്‍കിയിട്ടുണ്ട്. കാറളം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട്. ശ്രീമതി.ഷീജ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.മുന്‍ പ്രസിഡണ്ട്.ശ്രി. കെ.എസ്.ബാബു, മുന്‍ വൈസ് പ്രസിഡണ്ട് അംബിക സുഭാഷ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ T. പ്രസാദ്, രമ രാജന്‍, ശ്രിമതി. പ്രമീള ദാസന്‍, ശ്രീ.കെ.ബി. ഷമീര്‍, ശ്രി.ഐ.ഡി.ഫ്രാന്‍സിസ് മാസ്റ്റര്‍, ശ്രീമതി.മിനി രാജന്‍, ശ്രി.കെ.വി.ധനേഷ് ബാബു, ശ്രീമതി.ഷൈജ വെടിയാട്ടില്‍, ശ്രീ.വി.ജി. ശ്രീജിത്ത് ,ശ്രീമതി.സരിത വിനോദ്, അസി. സെക്രട്ടറി ശ്രീ.പി. മനോജ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

 

Exit mobile version