Home NEWS കോള്‍പാടങ്ങളിലെ പക്ഷി-തുമ്പി-മത്സ്യങ്ങളുടെ കണക്കെടുപ്പ് നടത്തി.

കോള്‍പാടങ്ങളിലെ പക്ഷി-തുമ്പി-മത്സ്യങ്ങളുടെ കണക്കെടുപ്പ് നടത്തി.

ക്രൈസ്റ്റ് കോളേജിലെ ഭൂമിത്രസേന, ജൈവവൈവിധ്യ ക്ലബ്, എന്‍വിറോ ക്ലബ്, ജന്തു-സസ്യ-ഭൗമ-പരിസ്ഥിതി വിഭാഗങ്ങള്‍, തിരുവനന്തപുരം കെ.എസ്.സി.എസ്.ടി.ഇ.യുടെ സഹകരണത്തോടെ ലോകതണ്ണീര്‍ത്തട ദിനാഘോഷത്തോടനുബന്ധിച്ച് അന്തര്‍ദേശീയ പ്രാധാന്യമുളള വെമ്പനാട് കോളിന്റെ ഭാഗമായ തൊമ്മാന കോള്‍പാടങ്ങളിലെ പക്ഷി-തുമ്പി-മത്സ്യങ്ങളുടെ കണക്കെടുപ്പ് നടത്തി. പരിപാടിയുടെ ഭാഗമായി നടത്തിയ നിരീക്ഷണത്തില്‍, തണ്ണീര്‍തടങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാടിനം ജീവികളെ നിരീക്ഷിക്കാന്‍ സാധിച്ചു. അതില്‍തന്നെ പക്ഷികള്‍ക്കായുളള സര്‍വേയില്‍ 50-ല്‍പരം പക്ഷികളുടെ സാന്നിദ്ധ്യം കാണുവാന്‍ കഴിഞ്ഞു. അവയില്‍ തണുപ്പുകാലത്തു കേരളത്തില്‍ ദേശാടനം നടത്തുന്നവയും, തണ്ണീര്‍തടങ്ങള്‍ മാത്രം ആശ്രയിച്ചു ജീവിക്കുവയും ഉള്‍പ്പെടുന്നു ‘ാക്ക് വിങ്ഡ് സ്റ്റില്‍’്, ഗ്രേ ഹെരോ, ബ്ലാക്ക് ഹെഡഡ് ഐബിസ്, ഓറിയന്റല്‍ ഡാര്‍ര്‍ എന്നീ പക്ഷികള്‍ അവയില്‍ ഉള്‍പ്പെടുന്നു. തുമ്പികളുടെ നിരീക്ഷണത്തില്‍ 13-ഇനം തുമ്പികളുടെ വലിയൊരു കൂട്ടം കാണാന്‍ സാധിച്ചു. ബ്രാക്കിതെമിസ് കടാമിനേറ്റ എന്ന തുമ്പിയുടെ അമിത സാന്നിദ്ധ്യം അശുദ്ധ ജലത്തിന്റെ ഒരു സൂചകം ആയി കാണാന്‍ സാധിക്കും. തണ്ണീര്‍തടങ്ങളെ മലിനീകരണവിമുക്തമായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അത് സൂചിപ്പിക്കുന്നു. നിരീക്ഷണത്തിന്റെ ഭാഗമായി 10-ഓളം മത്സ്യങ്ങളെയും തിരിച്ചറിഞ്ഞു.
70-ഓളം വരുന്ന ജൈവവൈവിധ്യ ക്ലബിലേയും ഭൂമിത്രസേനയിലേയും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത, കടുപ്പശേരി ജി.യു.പി. സ്‌കൂള്‍ കേന്ദ്രീകരിച്ച് നടന്ന പരിപാടിയില്‍ ഡോ. സി. പി. ഷാജി മത്സ്യങ്ങളെക്കുറിച്ചും, പീച്ചി വനഗവേക്ഷണകേന്ദ്രത്തിലെ ഗവേഷകനായ ശ്രീ. സന്ദീപ് ദാസ് പക്ഷികളെക്കുറിച്ചും, എം. ഈ. എസ് മമ്പാട് കോളേജിലെ ഗവേഷകനായ ശ്രീ. ദിവിന്‍ മുരുകേഷ് തുമ്പികളെക്കുറിച്ചും, കോള്‍ ബേര്‍ഡേര്‍ഡ് കോര്‍ഡിനേറ്റര്‍ ശ്രീ. മനോജ് കരിങ്ങമടത്തില്‍ കോള്‍പാടത്തെ ജൈവവൈവിധ്യ വിവരങ്ങള്‍ രേഖപ്പെടുത്തുതിലുളള പൊതുജനങ്ങളുടെയും പൗരശാസ്ത്രത്തിന്റെയും പങ്കിനെക്കുറിച്ചും സംസാരിച്ചു. തേവര എസ്. എച്ച്. കോളേജ് സുവോളജി വിഭാഗം അദ്ധ്യാപകനായ ഡോ. മോസി വിന്‍സെന്റ്, ക്രൈസ്റ്റ് കോളേജ് ബോട്ടണി വിഭാഗം മേധാവിയും ജൈവവൈവിധ്യ ക്ലബ് കോര്‍ഡിനേറ്ററുമായ ഡോ. ടെസ്സി പോള്‍ പി., സുവോളജി വിഭാഗം അദ്ധ്യപകനും പരിപാടിയുടെ സംഘാടകനുമായ ഡോ. ബിജോയ് സി. എിവരും ഏകദിന ശില്പശാലയില്‍ കോള്‍നിലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

 

Exit mobile version