ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചിറങ്ങാട്ട് മാധവന്‍ നായരുടെ മകള്‍ കെ തുളസിയുടെ സ്മരണാര്‍ത്ഥം സ്‌പോണ്‍സര്‍ ചെയ്ത പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഹോസ്പിറ്റല്‍ പ്രസിഡന്റ് എം പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഇ ബാലഗംഗാധരന്‍ ,കെയര്‍ യൂണിറ്റ് ഇന്‍ ചാര്‍ജ്ജ് ഡോ.നഥാനിയേല്‍ തോമാസ് ,ജനറല്‍ മാനേജര്‍ കെ ശ്രീകുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ തുളസിയുടെ അമ്മാവന്‍ കൂടിയായ കെ വേണു ഗോപാല്‍ 5 ലക്ഷം രൂപയുടെ ചെക്ക് ഹോസ്പിറ്റല്‍ പ്രസിഡന്റിന് കൈമാറി