Home NEWS സമരസേനാനി സുഭാഷ്ചന്ദ്രബോസിന്റെ ജന്മദിനം അനദ്ധ്യാപക ദിനമായി ആചരിച്ചു

സമരസേനാനി സുഭാഷ്ചന്ദ്രബോസിന്റെ ജന്മദിനം അനദ്ധ്യാപക ദിനമായി ആചരിച്ചു

ഇരിങ്ങാലക്കുട-വിദ്യാഭ്യാസ മേഖലയില്‍ അദ്ധ്യാപകരോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നാണയത്തിന്റെ ഒരു വശം പോലെ വിദ്യാലയത്തിനും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഭൗതിക സാഹചര്യം ഒരുക്കുന്ന ഒരു സുപ്രധാന വിഭാഗമാണ് അനദ്ധ്യാപകര്‍.ആദ്യകാലത്ത് കല്‍ക്കട്ടയില്‍ അനദ്ധ്യാപകനായി ജോലി ചെയ്ത് ഇന്ത്യന്‍ നാഷണല്‍ ആര്‍മി വരെ രൂപീകരിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനി നേതാജി സുബാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23 കേരള എയ്ഡഡ് സ്‌കൂള്‍ നോണ്‍ ടീച്ചിംഗ് സ്്റ്റാഫ് അസോസിയേഷന്‍ ഈ വര്‍ഷം മുതല്‍ അനദ്ധ്യാപക ദിനമായി ആചരിക്കുന്നു.ആചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല അനദ്ധ്യാപക സംഗമം സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ലിറ്റില്‍ഫ്‌ളവര്‍ സ്‌കൂളില്‍ വച്ച് നടന്ന സംഗമം സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ റോസ്ലറ്റ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി ഐ ജോയ് അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ ജില്ല സൂപ്രണ്ട് ടി പി മിനി മുഖ്യ പ്രഭാഷണം നടത്തി.മുന്‍ ജില്ലാ പ്രസിഡന്റ് എ സി സുരേഷ് ,മുന്‍ ജില്ലാ സെക്രട്ടറി ഉത്തമന്‍ വി ,ജില്ലാ സെക്രട്ടറി ബിജു പി എ ,ജെസി കെ ഡി ,ടി പി ആന്റോ ,സജി പനേങ്ങാട് എന്നിവര്‍ പ്രസംഗിച്ചു

 

Exit mobile version