ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജിയോളജി വകുപ്പ് മേധാവിയും പ്രൊഫസറുമായ ലിന്റോ ആലപ്പാട്ടിനെ ആക്രമിക്കുകയും മൂക്കിന് മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതിയായ മുളങ്കുന്നത്തു സ്വദേശിയായ ദിലു സണ്ണി(23) യെ ഇരിങ്ങാലക്കുട സി.ഐ എം.കെ സുരേഷ്‌കുമാറിന്റേയും എസ്.ഐ സി.വി.ബിബിന്റെ യും നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. 17.0 1.19 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളേജ് ഓഡിറ്റേറിയത്തിന്റെ പുറകുവശത്തുള്ള Alc ഹാളില്‍ ജിയോളജി നാഷണല്‍ സെമിനാറിനോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ നടന്നിരുന്നു. മദ്യപിച്ച് കോളേജില്‍ അതിക്രമിച്ച് കയറിയ പ്രതി ചടങ്ങുകള്‍ അലങ്കോലപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രതിയുടെ ഐഡന്റി കാര്‍ഡ് ആവശ്യപ്പെട്ട വൈരാഗ്യത്തില്‍ പ്രൊഫസറെ മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് മാരകമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അധ്യാപകന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വധശ്രമത്തിന് കേസ്സെടുത്ത പോലീസ് സംഭവത്തിനു ശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതിയെ തന്ത്രപരമായി കുടുക്കയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ASI വിജു പൗലോസ്, ഷാഡോ പോലീസ് അംഗങ്ങളായ അനിയര്‍ സി.പി.ഒ മുരുകേഷ് കടവത്ത്, സി.പി.ഒ മാരായ മനോജ്.എ .കെ, അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. 2015 വര്‍ഷത്തില്‍ മറ്റൊരു റാഗിങ്ങ് കേസില്‍ ഇയ്യാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്യേഷണ സംഘം കണ്ടെത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട കൂട്ടുപ്രതി ഉടന്‍ പിടിയിലാവുമെന്നും പോലീസ് പറഞ്ഞു