Home NEWS സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമൊരുക്കാന്‍ സുവര്‍ണ്ണാവസരം

സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമൊരുക്കാന്‍ സുവര്‍ണ്ണാവസരം

ഇരിങ്ങാലക്കുട-സമൂഹം നേരിടുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമൊരുക്കാന്‍ ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് വേദിയൊരുക്കുന്നു. 2019 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ക്രൈസ്റ്റ് എന്‍ജിനീയറിംങ്ങ് കോളേജിന്റെ പ്രഥമ ടെക്ക് ഫെസ്റ്റായ ടെക്ക്‌ലെറ്റിക്‌സിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു അവസരമൊരുങ്ങുന്നത്. ലൈഫത്തോണ്‍ എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടിയിലൂടെ പൊതുജനങ്ങളുടെ തെരെഞ്ഞെടുക്കപ്പെട്ട ജീവിത പ്രശ്‌നങ്ങള്‍ക്ക് സാങ്കേതികമായ പരിഹാരം നിര്‍ദ്ദേശിക്കുന്നു. ഇന്ത്യയിലെ പ്രഗല്‍ഭരായ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന മത്സരം വിലയിരുത്തുന്നത് സാങ്കേതിക വിദ്ധക്തരും പരിചയ സമ്പന്നരായ പ്രൊഫസര്‍മാരും ഉള്‍പ്പെടുന്ന വിധികര്‍ത്താക്കളുടെ പാനലാണ്. മത്സരത്തിനൊടുവില്‍ ഉരുത്തിരിഞ്ഞു വരുന്ന മികച്ച സാങ്കേതിക പരിഹാരങ്ങള്‍, പൂര്‍ണ്ണതയിലെത്തിക്കാനുള്ള സാമ്പത്തിക സഹായവും സാങ്കേതിക മേല്‍നോട്ടവും ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനിയറിംങ്ങ് നല്‍കുന്നതായിരിക്കും. പൊതു ജനങ്ങള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ lifeathon@cce.edu.in എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യുകയോ , ക്രൈസ്റ്റ് എഞ്ചിനീയറിംങ്ങ് ക്യാമ്പസ്സിലേക്ക് നേരിട്ടെത്തിക്കുകയോ ആവാം. തെരെഞ്ഞെടുക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള സാങ്കേതിക പരിഹാരം ഫെബ്രുവരി 22 ന് നടത്തപ്പെടുന്ന ടെക്ലെറ്റിക്സിന്റെ വേദിയില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് സംഘാടക സമിതിക്ക് വേണ്ടി ഇലക്ട്രാണിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സര്‍ ഒ. രാഹുല്‍ മനോഹര്‍ അറിയിച്ചു.

 

Exit mobile version