Home NEWS ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റ നേതൃത്വത്തില്‍ FIRST AID & CPR Workshop സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റ നേതൃത്വത്തില്‍ FIRST AID & CPR Workshop സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റ നേതൃത്വത്തില്‍ പെരിഞ്ഞനം രാമന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പെരിഞ്ഞനം എല്‍.പി. സ്‌കൂളില്‍ വച്ചും ക്രൈസ്റ്റ് കോളേജ് NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആനന്ദപുരം ശ്രീ കൃഷ്ണ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വച്ചും FIRST AID & CPR Workshop സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട കോ-ഓപറേറ്റീവ് ഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ് മാനേജര്‍ ശ്രീ. ആന്‍ജോ ജോസ്, സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലെ അധ്യാപിക ശ്രീമതി. ശ്രുതി തിലകന്‍, വിധ്യാര്‍ത്ഥികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. കാര്‍ഡിയോ പള്മനറി റെസ്യൂസിറ്റേഷന്‍ (CPR) എങ്ങനെ ചെയ്യാം എന്നത് പ്രായോഗിക പരിശീലനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാക്കികൊടുത്തു. കൂടാതെ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കു പ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

 

Exit mobile version