നടവരമ്പ് .ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജൈവനൈല്‍ക്കൃഷിയിലൂടെ വിളവെടുത്ത നെല്ല് ജൈവ കുട്ടി യരി എന്ന പേരില്‍ വിപണനോദ്ഘാടനം നടത്തി.വിപണനോദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയപ്രകാശ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശങ്കരനാരായണന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.പരിപൂര്‍ണ്ണമായും ജൈവവളം മാത്രം ഉപയോഗിച്ചു കൊണ്ട് കുട്ടികളും അദ്ധ്യാപകരും പി.റ്റി എ യും സംയുക്തമായാണ് പത്താം വര്‍ഷവും കൃഷി ചെയ്തത്. ഞാറുനടല്‍, കളപറിക്കല്‍, കൊയ്ത്ത്,മെതിക്കല്‍ എന്നിവ പരിപൂര്‍ണ്ണമായും കുട്ടികള്‍ തന്നെ യാ ണ് നടത്തിയത്
കു ട്ടിയരിയോടൊപ്പം തവിട്, പൊടിയരി, ഉമി, മറ്റു ഉത്പന്നങ്ങള്‍ എന്നിവ വിപണനം നടത്തി. കാര്‍ഷിക ക്ലബ്കണ്‍വീനറും ഗൈഡ്‌സ് ക്യാപ്റ്റനു മായ സി.ബി. ഷക്കീല ടീച്ചറുടെ നേതൃത്വത്തിലാണ് കൃഷി യി റക്കിയത്. വേ ളൂക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഡെയ്‌സി ജോസ്, പി.റ്റി എ പ്രസിഡന്റ് എം.കെ.മോഹന്‍, പ്രിന്‍സിപ്പാള്‍ എം.നാസറുദീന്‍, ഹെഡ്മിസ്ട്രസ്സ് ലാലി, അദ്ധ്യാപിക ഷീബ, സ്വപ്ന എന്നിവര്‍ സംസാരിച്ചു. ഗൈഡ്‌സ് ലീഡര്‍ഗായത്രി, ആതിര, ഹില്‍ ന, ഷിബില എന്നീ കുട്ടികള്‍ പങ്കെടുത്തു.