Home NEWS വീട്ടില്‍ കയറി ഓട്ടോറിക്ഷ കത്തികേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

വീട്ടില്‍ കയറി ഓട്ടോറിക്ഷ കത്തികേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കനാല്‍ ബേസില്‍ തൈവളപ്പില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്റെ വീട്ടില്‍ അതിക്രമിച്ചു കയറി മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിച്ച കേസില്‍ അയല്‍വാസിയായ മോന്തച്ചാലില്‍ വീട്ടില്‍ വിജയന്‍ മകന്‍ കൊട്ടാര എന്നറിയപ്പെടുന്ന വിനീത് എന്നയാളെ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം .കെ . സുരേഷ് കുമാറും,സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിബിന്‍ . സി. വി. യും സംഘവും അറസ്റ്റു ചെയ്തു.അടുത്തിടെ ഇരിങ്ങാലക്കുടയില്‍ നടന്ന ഗുണ്ടാ ആക്രമണ കൊലപാതകത്തില്‍ കൊല ചെയ്യപ്പെട്ട മോന്തച്ചാലില്‍ വിജയന്റെ മകനാണ് ഈ കേസില്‍ പിടിയിലായ പ്രതി. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് ഈ പ്രതിയും, സഹോദരന്‍ അനീഷും ചേര്‍ന്ന് ഇതേ അയല്‍വാസിയുടെ വീട്ടില്‍ രാത്രി മദ്യപിച്ച് അതിക്രമിച്ചു കയറി തൈവളപ്പില്‍ ഉണ്ണിക്കൃഷ്ണനേയും, ഭാര്യ സുനിതയേയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട് വീട് ആക്രമിക്കുകയും പോലീസ് വധശ്രമ കേസില്‍ സഹോദരങ്ങളെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ആ കേസില്‍ ജയിലിലായിരുന്ന പ്രതി ജാമ്യത്തില്‍ പുറത്തിറങ്ങിയാണ് വീണ്ടും വാഹനം കത്തിച്ചത്.ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.ഫേമസ് വര്‍ഗ്ഗീസിന്റെ നേതൃത്ത്വത്തില്‍ രൂപീകരിച്ച ആന്റീ ഗുണ്ടാ സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സി. പി. ഓ .മുരുകേഷ് കടവത്ത്, സി.പി.ഒ.മാരായ എ .കെ മനോജ്. അനൂപ് ലാലന്‍. എം.എസ്. വൈശാഖ് എന്നിവരാണ് ആളൂരില്‍ നിന്നും പ്രതിയെ പിടികൂടിയത്.

 

Exit mobile version