Home NEWS കര്‍ഷക രക്ഷയ്ക്കായ് രാഷ്ട്രീയത്തിനപ്പുറമായ ബഹുജന മുന്നേറ്റം വേണം : യൂജിന്‍ മോറേലി

കര്‍ഷക രക്ഷയ്ക്കായ് രാഷ്ട്രീയത്തിനപ്പുറമായ ബഹുജന മുന്നേറ്റം വേണം : യൂജിന്‍ മോറേലി

ആളൂര്‍-കുത്തകകള്‍ കാര്‍ഷിക വ്യാപാര മേഖലകളില്‍ പിടിമുറുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ലോഭം അനുവാദം നല്‍കുന്നത്, രാജ്യത്തെ കര്‍ഷകരെ രണ്ടാംകിട പൗരന്‍മാരായി കണക്കാക്കുന്നതിനാലാണെന്ന് എല്‍.ജെ.ഡി. ജില്ലാ പ്രസിഡന്റ് യൂജിന്‍ മോറേലി പറഞ്ഞു. ലോക്താന്ത്രിക് ജനതാദള്‍ ആളൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ അയ്യന്‍ പട്ക്ക സമര നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉത്പന്നങ്ങള്‍ക്ക് വിലയില്ലാതെ കര്‍ഷകര്‍ നട്ടംതിരിയുന്നത് കണ്ടിട്ടും നടപടികളെടുക്കാത്തത് കുറ്റകരമായ അനാസ്ത്ഥയാണ്. രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന നയങ്ങള്‍ക്കെതിരെ വിവിധ രാഷ്ട്രീയ കക്ഷികള്‍ ആശയങ്ങള്‍ക്കപ്പുറമായ ഒരുമിക്കല്‍ നടത്തേണ്ടതാണ്. ഇതിന്റെ മുന്നോടിയായി ലോക്താന്ത്രിക് ജനതാദള്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകരുമായി ജനുവരി 31ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് ശ്രീ. ശരദ് യാദവ് എം.പി. ഉദ്ഘാടനം ചെയ്യും.എസ്.ജെ. വാഴപ്പിള്ളി മാസ്റ്റര്‍ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ തൈവളപ്പില്‍, എ.ഇ.കുമാരന്‍, ജോര്‍ജ്ജ് കെ.തോമാസ്, അഡ്വ.പാപ്പച്ചന്‍ വാഴപ്പിള്ളി, യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് വാക്‌സറിന്‍ പെരെപ്പാടന്‍, കാവ്യ പ്രദീപ്, ജോയ് മുരിങ്ങത്തു പറമ്പില്‍, റിജോയ് പോത്തോക്കാരന്‍, ജോണ്‍സന്‍ പുന്നേലി, അഡ്വ.ഡേവിസ് നെയ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.കാര്‍ഷികവൃത്തിയെ സര്‍ക്കാര്‍ ഉദ്യോഗമായി തന്നെ പരിഗണിച്ച് അതിന് വേണ്ടുന്ന കര്‍ഷക പെന്‍ഷന്‍ ലഭ്യമാക്കുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് കണ്‍വെന്‍ഷന്‍ പ്രമേയം പാസ്സാക്കി.

Exit mobile version