Home NEWS സെന്റ് ജോസഫ്‌സ് കോളജില്‍ ആദരം 2018 സംഘടിപ്പിച്ചു

സെന്റ് ജോസഫ്‌സ് കോളജില്‍ ആദരം 2018 സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട -ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍ കഴിഞ്ഞ അധ്യയന വര്‍ഷം വിവിധ നേട്ടങ്ങള്‍ സ്വന്തമാക്കിയ അധ്യാപകരെയും വിദ്യാര്‍ത്ഥിനികളെയും ആദരിച്ചു. ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ പെര്‍ഫോമന്‍സ് സൈക്കോളജിസ്റ്റായ ഡോ. സ്റ്റാലിന്‍ റാഫേല്‍, രാജരാജ ചോളന്‍ അവാര്‍ഡ് ജേതാവായ വോളിബോള്‍ കോച്ച് ശ്രീ. ആന്റണി പി.സി, ബാസ്‌ക്കറ്റ് ബോള്‍ കോച്ച് ശ്രീ സഞ്ജയ് ബാലിഗ, യൂണിവേഴ്‌സിറ്റിയിലെ മികച്ച എന്‍ എസ് എസ് പ്രോഗ്രാം ഓഫീസറായ ശ്രീമതി അഞ്ജു ആന്റണി, ഭാരതരത്‌ന മദര്‍ തെരേസ റിസേര്‍ച്ച് അവാര്‍ഡ് ജേതാവ് സി. ഫ്‌ലവററ്റ്, കേരളാ ഗവണ്‍മെന്റിന്റെ റിസര്‍ച്ച് പദ്ധതിയായ ഫ്‌ലെയര്‍ ഫെല്ലോഷിപ്പ് നേടിയ ഡോ. ആല്‍ഫ്രഡ് ജോ, ശ്രീമതി അഞ്ജു ആന്റണി, ഡോ. ബിനു റ്റി.വി, ഡോ. ബിനോയ് ആനന്ദ്, ഡോ. മനോജ് ലാസര്‍, ശ്രീമതി ലിനറ്റ് സെബാസ്റ്റ്യന്‍, ശ്രീ. ജോസ് കുര്യാക്കോസ്, ശ്രീ. സിബി ലിന്‍സണ്‍, ശ്രീമതി ധന്യ വി. എസ്, ശ്രീമതി തുഷാര ഫിലിപ്പ് എന്നിവരാണ് ആദരവിന് അര്‍ഹരായ അധ്യാപകര്‍.
യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ റാങ്ക് ജേതാവായ കീര്‍ത്തി എസ് ബാലിഗ, ഫുള്‍ എ പ്ലസ് നേടിയ ആന്‍ മേരി ടോണി, ജിയ റോസ് ജോണ്‍സണ്‍ (ഗണിത ശാസ്ത്രം) ശില്‍പ കെ .സ്, ഇന്തോ- ചൈന വിദ്യാര്‍ത്ഥി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട പാര്‍വതി അരുള്‍ ജോഷി, യൂണിവേഴ്‌സിറ്റിയിലെ മികച്ച എന്‍ എസ് എസ് വൊളണ്ടിയര്‍മാരായ രാജശ്രീ ശശിധരന്‍, നയന ഫ്രാന്‍സിസ്, യു.ജി.സി നെറ്റ് പരീക്ഷാ വിജയികള്‍, വിവിധ കായിക താരങ്ങള്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
ചടങ്ങില്‍ ശ്രീ. എം.പി ജാക്‌സണ്‍ മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. സി. ഇസബെല്‍, പി.ടി.എ പ്രതിനിധി ശ്രീ. സത്യന്‍ പി. ബി. , ഡോ. മീന ഇരിമ്പന്‍, ദീപ്തി ദേവസി, ആയിഷ മുഹമ്മദ് സെല്‍മാന്‍ എന്നിവര്‍ സംസാരിച്ചു.

 

Exit mobile version