Home NEWS ശ്രീനാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഞ്ഞിയും ഉച്ചഭക്ഷണവും വിതരണം ചെയ്തു

ശ്രീനാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഞ്ഞിയും ഉച്ചഭക്ഷണവും വിതരണം ചെയ്തു

ഇരിങ്ങാലക്കുട-ശ്രീനാരായണ ഗുരു ദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചതയദിനത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ നടത്തി വരുന്ന കഞ്ഞി വിതരണവും ഉച്ചഭക്ഷണ വിതരണവും ഇരിങ്ങാലക്കുട പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്ത മടത്തിക്കര കുമാരന്‍ ,ജാനകി ദമ്പതികളുടെ സ്മരണാര്‍ത്ഥം മക്കള്‍,അന്തരിച്ച ചെറാക്കുളം അച്ചുതന്റെ ഭാര്യ വിലാസിനിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.കൂടാതെ സംഘടനയുടെ രക്ഷാധികാരി , ബാലന്‍ പെരിങ്ങത്തറ ,കണ്‍വീനര്‍ വിജയന്‍ എളയേടത്ത് ,പ്രസിഡന്റ് സുഗതന്‍ ,സെക്രട്ടറി മോഹന്‍ലാല്‍ ,ട്രഷറര്‍ മോഹനന്‍ മടത്തിക്കര ,കണ്ണന്‍ തണാശ്ശേരി ,എം .കെ രാജന്‍ ,വിശ്വനാഥന്‍ ,മുനിസിപ്പല്‍ കൗണ്‍സിലര്‍ സോണിയാ ഗിരി ,ഭാസി വെളിയത്ത് ,പ്രഹ്‌ളാദന്‍ മച്ചാട്ട് എന്നിവര്‍ പങ്കെടുത്തു

Exit mobile version