Home NEWS കേരള സാംസ്‌ക്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നു

കേരള സാംസ്‌ക്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നു

ഇരിങ്ങാലക്കുട : കേരള സാംസ്‌ക്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സന്‍, വൈസ്.ചെയര്‍പേഴ്‌സന്റെ സാന്നിധ്യത്തില്‍ സെക്രട്ടറിയും കൗണ്‍സിലര്‍മാരും സ്‌ക്കൂള്‍ പ്രധാനദ്ധ്യാപകരും കലാപoനത്തിന് നിയോഗിക്കപ്പെട്ട അദ്ധ്യാപകരും ഉപദ്ദേശക സമിതി അംഗങ്ങളും ചേര്‍ന്ന് സൗജന്യമായി കേരളീയ കലാപഠനം ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള യോഗം മുനിസിപാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. അഞ്ചാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സും പ്ലസ് ടു വും ഒഴിവാക്കി പ്രായഭേദമന്യേ കലാരൂപങ്ങള്‍ പരിശീലിപ്പിക്കപ്പെടുന്നതാണ്. കാര്‍ട്ടൂണ്‍, അപ്ലൈയ്ഡ് ആര്‍ട്ട് (ചിത്രരചന), നാടന്‍പ്പാട്ട്, ഓട്ടന്‍തുള്ളല്‍, മോഹിനിയാട്ടം എന്നീ കലാരൂപങ്ങളാണ് മുനിസിപാലിറ്റി പരിധിയില്‍ പരിശീലനം നല്‍കുന്നത്. പഠിതാക്കള്‍ക്കുള്ള അപേക്ഷ ഫോം സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബര്‍ 22 വരെയാണ്.ജനുവരി മാസത്തോടു കൂടി കലാപഠനങ്ങള്‍ വാര്‍ഡ് മുഖേനെ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നതാണ്.

 

Exit mobile version