ഇരിങ്ങാലക്കുട-അരിപ്പാലം വടക്കുംകര ഗവ.യു.പി.സ്‌കൂളില്‍ റിഥം ആര്‍ട്ട് ഗാലറി ഉദ്ഘാടനം സി.എന്‍.ജയദേവന്‍.എം.പി. നിര്‍വ്വഹിച്ചു. ഇതോടനുബന്ധിച്ച് ചിത്രപ്രദര്‍ശനവും പുരാവസ്തു പ്രദര്‍ശനവും നടത്തി.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍ പുരാവസ്തു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വര്‍ഷ രാജേഷ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എന്‍.കെ.ഉദയ പ്രകാശ് മുഖ്യാതിഥിയായി.ത്രിതല പഞ്ചായത്ത് അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.ചിത്ര പ്രദര്‍ശനത്തില്‍ പ്രളയ കാലത്ത് വിവിധ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത ചിത്രങ്ങളും കുട്ടികള്‍ വരച്ച ചിത്രങ്ങളും ശ്രദ്ദേയമായി.
അപൂര്‍വ്വമായ പുരാവസ്തുക്കളുടെ ശേഖരവും ശ്രദ്ദേയമാണ്. പ്രാദേശിക ചരിത്രങ്ങള്‍, പഴയകാല അവശേഷിപ്പുകള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ ശേഖരിച്ച് സാമൂഹ്യ ശാസ്ത്ര പഠനത്തെ സംപുഷ്ടമാക്കുക എന്ന ലക്ഷ്യവുമായാണ് എസ്.എസ്.എയുമായി സഹകരിച്ച് സ്‌കൂള്‍ എസ്.എം.സിയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും ചേര്‍ന്ന് റിഥം സ്റ്റുഡന്റ്‌സ് ആര്‍ട്ട് ഗാലറി തുടങ്ങുന്നത്.ചിത്രകാരന്‍ നന്ദകുമാര്‍ പായമ്മലിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കായി നടത്തിയ ചിത്രകലാ പരിശീലനത്തോടനുബന്ധിച്ച് നടത്തിയ ചിത്രകലാ ക്യാമ്പില്‍ രൂപപ്പെട്ട ചിത്രങ്ങള്‍ സ്ഥിരമായി പ്രദര്‍ശിപ്പിക്കുന്നതിനാണ് ആര്‍ട്ട് ഗാലറി.