Home NEWS റെയില്‍ ക്രാക്ക് ഡിറ്റക്റ്റിംഗ് റോബോര്‍ട്ടുമായി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്

റെയില്‍ ക്രാക്ക് ഡിറ്റക്റ്റിംഗ് റോബോര്‍ട്ടുമായി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് , ഇരിങ്ങാലക്കുട ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ള റെയില്‍ ക്രാക്ക് ഡിറ്റക്റ്റിംഗ് റോബോട്ട് രൂപകല്പന ചെയ്ത് നിര്‍മ്മിച്ചിരിക്കുന്നു . റെയില്‍വേ ട്രാക്കില്‍ സംഭവിക്കുന്ന വിള്ളലുകള്‍ ,പൊട്ടലുകള്‍ എന്നിവ കണ്ടെത്തി വേണ്ടപ്പെട്ടവര്‍ക്ക് ആവശ്യമായ മെസേജുകള്‍ നല്‍കുവാന്‍ സജ്ജമായിട്ടുള്ളതാണ് ഈ റോബോട്ട് . ട്രാക്കിലെ മാര്‍ഗ്ഗതടസങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുവാന്‍ അള്‍ട്രാസോണിക് സെന്‍സിംഗ് സംവിധാനം ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2018 – ല്‍ കേന്ദ്ര പ്രതിരോധ മന്ത്രലായം കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു ടീം ഇവരാണ് .ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ അദ്ധ്യാപകരായ രാജീവ് .ടി ആര്‍ , ജോജു മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ ജീസന്‍ പോള്‍ (ഗ്രൂപ്പ് ലീഡര്‍ ), ഐവിന്‍ വര്‍ഗീസ്, അരവിന്ദ് മുരളീധരന്‍ , അന്നറോസ് ജോണ്‍സന്‍ , അന്‍സാ ജിമ്മി , ആനന്ദ് സംഗമേശ്വരന്‍ എന്നിവരാണ് ഇത് നിര്‍മിച്ചത് .ഡ്രോണ്‍ സംവിധാനം ഉപയോഗിച്ച് റെയില്‍വേ ട്രാക്കിനു മുകളിലൂടെ പരിശോധന നടത്തുവാന്‍ സാധിക്കും വിധം ഇതിന്റ പരിഷ്‌കരിച്ച രൂപം പുറത്തിറക്കുവാനും ഉദ്ദേശ്യമുണ്ട്.

 

 

Exit mobile version