ഇരിങ്ങാലക്കുട: കിഴക്കുംമുറി എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷികാഘോഷവും കുടുംബ സംഗമവും ഇരിങ്ങാലക്കുട ഗാന്ധിഗ്രാം കരയോഗം ഹാളില്‍ നടത്തി.പ്രസിഡന്റ് പേടിക്കാട്ടില്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ഡി. ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍ മുഖ്യാതിഥിയായി.ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രയില്‍ നൂറോളം അംഗങ്ങള്‍ പങ്കെടുത്തു. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ഒരു പൈസ പോലും പുറത്തേക്കു പോകാതെ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സഹായത്തോടെ ദേവസ്വം വക ഭൂസ്വത്തുക്കളെല്ലാം തിരിച്ചുപിടിച്ച് കൂടല്‍മാണിക്യത്തെ കേരളത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാക്കി മാറ്റുകയാണ് ഭരണസമിതിയുടെ ലക്ഷ്യമെന്ന് പ്രദീപ് മേനോന്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.
ശക്തമായ നിലപാടുകള്‍ എടുക്കുകയും എടുത്ത നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്ന പ്രസ്ഥാനമായി എന്‍.എസ്.എസ്. മാറിയെന്ന് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ഡി ശങ്കരന്‍കുട്ടി പറഞ്ഞു. 80 വയസ്സു കഴിഞ്ഞ കരയോഗാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. കലാപരിപാടികളും നടത്തി. വനിതാ യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. സാവിത്രി ലക്ഷ്മണന്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ. രവീന്ദ്രന്‍, കരയോഗം കമ്മിറ്റി അംഗങ്ങളായ സേതുരാമന്‍, വത്സല രാധാകൃഷ്ണന്‍, നമിത ഗോപിനാഥ്, നിര്‍മ്മല നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി അരുണ്‍ ഗാന്ധിഗ്രാം സ്വാഗതവും വൈസ് പ്രസിഡന്റ് പ്രേമ പാറയില്‍ നന്ദിയും പറഞ്ഞു.