Home NEWS ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനം ആചരിച്ചു.

ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനം ആചരിച്ചു.

യുവമോര്‍ച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജയകൃഷ്ണന്‍ മാസ്റ്ററുടെ 19-ാം ബലിദാനം ദിനത്തിന്റെ ഭാഗമായി പുഷ്പാര്‍ച്ഛനകളും ബൈക്ക് റാലിയും പ്രകടനവും അനുസ്മരണ സമ്മേളനവും നടന്നു. യുവമോര്‍ച്ച മണ്ഡലം ഉപാദ്ധ്യക്ഷന്‍ ശ്യാംജി മാടത്തിങ്കല്‍ നയിക്കുന്ന ബൈക്ക് റാലി ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് സുനില്‍കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
ഇരിങ്ങാലക്കുടയില്‍ നിന്നാരംഭിച്ച ബൈക്ക് റാലി ആളൂര്‍ മാള വഴി ജംഗ്ഷനില്‍ സമാപിച്ചു .തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനം ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷന്‍ അഡ്വ. ഉല്ലാസ് ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു.ശ്യാംജി മാടത്തിങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സുനില്‍ കുമാര്‍.ടി.എസ്. അനുസ്മരണ പ്രസംഗം നടത്തി. ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പാറയില്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.പി വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു. യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥന്‍ സ്വാഗതവും അജീഷ്‌പൈക്കാട്ട്
നന്ദിയും പറഞ്ഞു. യുവമോര്‍ച്ച നിയോജക മണ്ഡലം ഭാരവാഹികളായ കെ.പി മിഥുന്‍, അരുണ്‍ കാട്ടൂര്‍, സ്വരൂപ്, ദിനില്‍ ബി.ജെ.പി നേതാക്കളായ സുനില്‍ പീണിക്കല്‍, കൃപേഷ് ചെമ്മണ്ട, മഹിള മോര്‍ച്ച ജില്ലാ ഭാരവാഹികളായ സിനി രവീന്ദ്രന്‍ ,സുധ അജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

 

Exit mobile version