പ്രകൃതിദത്തഫലങ്ങള്‍ മാത്രം ഉപയോഗിച്ച് കേക്കുകള്‍ നിര്‍മ്മിച്ച്
ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് വ്യത്യസ്തമായ ക്രിസ്തുമസ് ആഘോഷത്തി
നൊരുങ്ങുന്നു. ക്രിസ്തുമസ് വിപണി ലക്ഷ്യമാക്കി വന്‍കിട ഭക്ഷ്യനിര്‍മ്മാതാക്കള്‍
പലതരം പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്ത് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന
കേക്കുകള്‍ ദീര്‍ഘകാലം കേടുകൂടാതെയിരിക്കുമെങ്കിലും അവയുടെ ഉപയോഗം
ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു എന്ന തിരിച്ചറിവില്‍നിന്നാണ് ക്രൈസ്റ്റ് കോളേജ്
ഹോട്ടല്‍ മാനേജുമെന്റ് വിഭാഗം ഈ നൂതനപരീക്ഷണത്തിനൊരുങ്ങുന്നത്.
ഇന്ന് കോളേജില്‍ നടന്ന കേക്ക് മാരിനേറ്റിംഗ് ചടങ്ങിന് പ്രിന്‍സിപ്പല്‍
ഡോ.മാത്യു പോള്‍ ഊക്കന്‍, പി.ആര്‍.ഒ. പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ്, സ്റ്റാഫ്
അഡൈ്വസര്‍ ഡോ.ടി. വിവേകാനന്ദ, ലൈബ്രേറിയന്‍ ഫാ.സിബി ഫ്രാന്‍സീസ്,
ഡോ.എന്‍.അനില്‍കുമാര്‍, ഹോട്ടല്‍ മാനേജുമെന്റ് വിഭാഗം മേധാവി ടോയ്ബി
ജോസഫ്, അദ്ധ്യാപകരായ പയസ് ജോസഫ്, ജെന്നി ടോണി, അജിത്ത് മാണി
എന്നിവര്‍ നേതൃത്വം നല്‍കി.നിരവധി അദ്ധ്യാപകരും അനദ്ധ്യാപകരും ചടങ്ങിന്
സാക്ഷിയായി.
ഈന്തപ്പഴം, ഉണക്കമുന്തിരി, ടൂട്ടിഫ്രൂട്ടി, അണ്ടിപ്പരിപ്പ്, അത്തിപ്പഴം, കരാമല്‍,
,തേന്‍ എന്നിവ തുല്യ അനുപാതത്തില്‍ എടുത്ത് പലതരം സുഗന്ധവ്യഞ്ജനങ്ങള്‍
കലര്‍ത്തി ക്രിസ്തുമസ് കേക്ക് നിര്‍മ്മിക്കാന്‍ വേണ്ടി മൂന്നാഴ്ചയോളം ഭരണികളില്‍
സൂക്ഷിച്ചുവയ്ക്കുന്ന രീതി പാശ്ചാത്യസംസ്‌കാരത്തില്‍ വ്യാപകമാണ്. കുടുംബത്തില്‍
എല്ലാവരും ഒത്തുചേരുന്ന ഒരു ചടങ്ങായാണ് യൂറോപ്യന്‍മാന്‍മാര്‍ ഇത് ആഘോഷി
ക്കുന്നത്. ഉദ്ദേശം 40 കിലോ ഉണങ്ങിയ ഇന്ത്യന്‍-വിദേശി പഴങ്ങളാണ് ഇന്നലെ നടന്ന
ചടങ്ങില്‍ ഉപയോഗിച്ചത്. ഉദ്ദേശം 200 കിലോ കേക്ക് ഇതുവഴി നിര്‍മ്മിക്കാനാകും.
ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളുടെ പഠനത്തിന്റെ ഭാഗമായുള്ള പരിശീലന
പരിപാടിയാണിത്. നിലവില്‍ ലാഭവും നഷ്ടവും ഇല്ലാത്ത വിധത്തില്‍ വില നിശ്ചയിക്കും.
ഭാവിയില്‍ കൂടിയ തോതില്‍ ഉല്പാദനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നു..
ആഘോഷവേളകളില്‍ സുരക്ഷിതമായ ഭക്ഷണം എന്ന സന്ദേശം
പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും പോഷകാംശം
നഷ്ടപ്പെടാതെ ഭക്ഷണപാനീയങ്ങള്‍ തയ്യാറാക്കുന്ന വിധം പരിശീലിപ്പിക്കാന്‍
കോളേജില്‍ ഹ്രസ്വകാല കോഴ്‌സുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായും പ്രിന്‍സിപ്പല്‍
ഡോ.മാത്യു പോള്‍ ഊക്കന്‍, ഹോട്ടല്‍ മാനേജ്‌മെന്റ് വിഭാഗം മേധാവി പ്രൊഫ.ടോയ്ബി
ജോസഫ് എന്നിവര്‍ പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാല സിലബസ്സില്‍ ത്രിവല്‍സര
ഹോട്ടല്‍ മാനേജുമെന്റ ്‌കോഴ്‌സ് നടത്തുന്ന അപൂര്‍വ്വ കോളേജുകളിലൊന്നാണ്
ക്രൈസ്റ്റ് കോളേജ്. ആദ്യ ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വിദേശത്തും
ഇന്ത്യയിലും മികച്ച ഹോട്ടലുകളില്‍ ജോലി ലഭിച്ചതായി പി.ആര്‍.ഒ. ഡോ.സെബാസ്റ്റ്യന്‍
ജോസഫ് അറിയിച്ചു.