ആറാട്ടുപുഴ : ഭൂരഹിതരായ 10 കുടുംബങ്ങള്‍ക്ക് പ്രദീപ് കാക്കരാസ് സൗജന്യമായി നല്‍കുന്ന ഭൂമിയുടെ പ്രമാണങ്ങളുടെ വിതരണോദ്ഘാടനം ആറാട്ടുപുഴ ക്ഷേത്രാങ്കണത്തില്‍ വെച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. ആദ്യ പ്രമാണം നന്തിക്കര മഠം വൈദ്യനാഥന് മന്ത്രി തന്നെ കൈമാറി. തുടര്‍ന്ന് പ്രദീപിന്റെ സഹധര്‍മ്മിണി രശ്മി പ്രദീപ് കുമാര്‍, മക്കള്‍ വൃന്ദ പ്രദീപ് കുമാര്‍, വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രമാണങ്ങള്‍ വിതരണം ചെയ്തു.സ്മൃതി എസ് മേനോന്റെ പ്രാര്‍ത്ഥനയോടെയാണ് യോഗ നടപടികള്‍ ആരംഭിച്ചത്. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ സരള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ. ലോഹിതാക്ഷന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുജിത സുനില്‍, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ ലതാ ഗോപിനാഥ് , ഗീതാ ഉദയശങ്കര്‍, ജീവനി വൈസ് പ്രസിഡന്റ് എം.ചന്ദ്രശേഖരന്‍, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം. മധു, കലാപ്രവാഹിനി സെക്രട്ടറി
ഡോ. എം. പുഷ്പാംഗദന്‍, പ്രദീപിന്റെ സഹോദരന്‍മാര്‍ സുകുമാരന്‍ നായര്‍, ജനാര്‍ദ്ദനന്‍ നായര്‍, സുഹൃത്ത് അജയന്‍, ആര്‍ദ്രം പാലിയേറ്റിവ് കെയറിന്റെ വേലായുധന്‍, നന്തിക്കര മഠം വൈദ്യനാഥന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ജീവനി മാനേജിങ്ങ് ട്രസ്റ്റി എം.രാജേന്ദ്രന്‍ സ്വാഗതവും സെക്രട്ടറി എ. പത്മനാഭന്‍ നന്ദിയും പറഞ്ഞു.ആറാട്ടുപുഴ വില്ലേജ് പരിധിയില്‍ പെട്ട ഭൂമിയുടെ പ്രമാണങ്ങള്‍ ആറാട്ടുപുഴ ജീവനിയുടെ നേതൃത്വത്തിലാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്.തന്റെ ഗ്രാമത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും ഒരു തുണ്ട് ഭൂമിയെങ്കിലും സ്വന്തമായി ഉണ്ടാകണമെന്ന പ്രദീപ് കാക്കരാസിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിന് ഇതോടെ തുടക്കമായി. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സദാ വ്യാപൃതനായിരുന്ന ഊരകം ‘പിറവി’യില്‍ കാക്കരാസ് പ്രദീപ് കുമാര്‍ തന്റെ ഉടമസ്ഥതയിലുള്ള വഹകളില്‍ നിന്നും 3 സെന്റ് ഭൂമി വീതമാണ് 10 കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കിയത്. ഇതു വഴി നല്ലൊരു സന്ദേശം കൈമാറിയ പ്രദീപ് ഭൂമിദാനത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കും മുമ്പേ 27.12.2016 ല്‍ അന്തരിച്ചു.