Home NEWS കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കും : പ്രൊഫ.സി.രവീന്ദ്രനാഥ്

കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കും : പ്രൊഫ.സി.രവീന്ദ്രനാഥ്

കേരളത്തിലെ പാഠ്യപദ്ധതി ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ‘ആറാം ക്ലാസ് എ’ പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര അധ്യക്ഷനായി. ആറാം ക്ലാസ് എ പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ച സ്‌കൂളുകള്‍ക്കുള്ള അവാര്‍ഡ് ദാനം പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ആറാം ക്ലാസ് എ യുടെ സജ്ജീകരണ മികവിന്റെ അടിസ്ഥാനത്തില്‍ എച്ച്.ഡി.പി.സമാജം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എടതിരിഞ്ഞി ഒന്നാം സ്ഥാനം നേടി. തുമ്പൂര്‍ എ.യു.പി.സ്‌കൂളിന് രണ്ടാംസ്ഥാനവും കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂളിന് മൂന്നാം സ്ഥാനവും ലഭിച്ചു. കാതറിന്‍ പോള്‍, എന്‍.കെ.ഉദയപ്രകാശ്, വി.എ.നദീര്‍, പ്രസന്ന അനില്‍കുമാര്‍, പി.എന്‍.അയന, വത്സല ബാബു, സി.എസ്.സുബീഷ്, സി.കെ.സംഗീത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Exit mobile version