ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ബയോടെക്‌നോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജൈവ സാങ്കേതിക വിദ്യയുടെ പുതിയ മേഖലകള്‍ എന്ന വിഷയത്തിലെ ദേശീയ സെമിനാര്‍ സെന്റര്‍ ഫോര്‍ ട്രോപ്പിക്കല്‍ ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ ഡയറക്ടര്‍ ഡോ.ഹാരിസ് പാറേങ്ങല്‍ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്‍ അദ്ധ്യക്ഷത വഹിച്ചു.ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികളില്‍ ശാസത്രാഭിരുചി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ നടന്നത് .നവംബര്‍ 22 ന് കോളേജില്‍ വച്ച് നടന്ന സെമിനാറില്‍ ഡോ.ഹാരിസ് ,ഡോ.ഷൈനി പി ജെ ,റീസര്‍ച്ച് കോര്‍ഡിനേറ്റര്‍ ഗുരുനാനക്ക് കോളേജ് ചെന്നൈ,ഡോ.ബീന -ഡയറക്ടര്‍ ഒമിക്‌സ് ജെന്‍ പ്രൈവറ്റ് ലിമിറ്റഡ് കാക്കനാട് ,ഡോ.ലിയോണ്‍ ഇട്ടിച്ചന്‍ പ്രൊഫസര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി സഹൃദയ എഞ്ചിനീയറിംഗ് കോളേജ് കൊടകരഎന്നിവര്‍ നാനോടെക്‌നോളജി മോളിക്കുലാര്‍ ബയോളജി തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു