ആറാട്ടുപുഴ: അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈഡസ് കാഡില ഹെല്‍ത്ത് കെയര്‍ ജീവനിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് 16,60,858 രൂപ കൈമാറി. ആറാട്ടുപുഴ നീലാംബരിയില്‍ വെച്ച് നടന്ന യോഗത്തില്‍ വെച്ച് കാഡില ഹെല്‍ത്ത് കെയറിന്റെ സീനിയര്‍ ജനറല്‍ മാനേജര്‍ രമേഷ് ദെവേ, ജനറല്‍ മാനേജര്‍(HR) വിനോദ് നായര്‍, റീജിണല്‍ മാനേജര്‍മാരായ ശ്രീകുമാര്‍, ഫ്രെഡ്ഡി, രാജു ജോസഫ് എന്നിവരും കാഡില ഹെല്‍ത്ത് കെയറിലെ
വേണുഗോപാല്‍, ഗോകുല്‍ദാസ്,
സജീവ്, ആന്റോ നടക്കലാന്‍, രാഹുല്‍കൃഷ്ണ തുടങ്ങിയവരും ചേര്‍ന്ന്
ജീവനി ഭാരവാഹികള്‍ക്ക് തുക കൈമാറി. ജീവനി ട്രസ്‌ററ് അംഗങ്ങളുടെയും നിരവധി അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തിലാണ് തുക കൈമാറിയത്.
ആഗസ്റ്റ് മാസത്തില്‍ ഉണ്ടായ ഭീകരമായ പ്രകൃതിദുരന്തത്തില്‍ ആറാട്ടുപുഴയിലും പരിസര പ്രദേശങ്ങളിലും വീടുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍ക്കും തീവ്രമായും ഭാഗികമായും വീടിന് കേടുപാടുകള്‍ സംഭവിച്ച കുടുംബങ്ങള്‍ക്കുമാണ് രണ്ടാം ഘട്ടമായി ജീവനി ധനസഹായം നല്‍കുക.
സുമനസ്സുകളുടെ സഹായ സഹകരണത്തോടെ ജീവനി സമാഹരിച്ച 14.8 ലക്ഷം രൂപ ഒന്നാം ഘട്ട
ദുരിതാശ്വാസ – പുനരധിവാസ ഫണ്ട് ആയി ഒക്ടോബറില്‍ ജീവനിയുടെ ഓഫീസില്‍ വെച്ച് വിതരണം ചെയ്തിരുന്നു.
യോഗത്തില്‍ ജീവനി വൈസ് പ്രസിഡന്റ് എം. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജിങ്ങ് ട്രസ്റ്റി എം. രാജേന്ദ്രന്‍, ജീവനി സെക്രട്ടറി എ. പത്മനാഭന്‍ , ജോ. സെക്രട്ടറി സുനില്‍ പി. മേനോന്‍, കാഡില ഹെല്‍ത്ത് കെയറിന്റെ റീജിണല്‍ മാനേജര്‍ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.