Home NEWS ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കട്ടകള്‍ സൗജന്യമായി നല്‍കി

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കട്ടകള്‍ സൗജന്യമായി നല്‍കി

കാറളം : ഗ്രാമപഞ്ചായത്തിലെലൈഫ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കട്ടകള്‍ സൗജന്യമായി നല്‍കുന്നതിന്റെ വിതരണ ഉല്‍ഘാടനം .പഞ്ചായത്ത് പ്രസിഡന്റ് K. S. ബാബു നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പെഴ്‌സണും വാര്‍ഡുമെമ്പറുമായ രമാ രാജന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ T. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംമ്പര്‍മാരായാ ഐ ഡി ഫ്രാന്‍സിസ് മാസ്റ്റര്‍.K.B ഷമീര്‍. ഷീജ സന്തോഷ്, ഷൈജവെട്ടിയാട്ടില്‍, ശ്രീജിത്.വി.ജി. സുനിത മനോജ്, പ്രമീള ദാസന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി P B സുഭാഷ് നന്ദി പറഞ്ഞു.

 

Exit mobile version