Home NEWS സോക്കിങ്ങ് റോഡും അതിനൂതന റോഡ് സുരക്ഷാസംവിധാനവുമായി ദിലിത്ത് ദിനേശും കെ.ജെ.സരത്തും

സോക്കിങ്ങ് റോഡും അതിനൂതന റോഡ് സുരക്ഷാസംവിധാനവുമായി ദിലിത്ത് ദിനേശും കെ.ജെ.സരത്തും

ഒന്നാം വര്‍ഷ എക്കോണമിക്സിലെ ഭൗതിക സാഹചര്യങ്ങളും ,സുസ്ഥിരവികസനവും എന്നവിഷയത്തെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത് നവകേരള നിര്‍മ്മാണത്തിനായി ചാലക്കുടി കാര്‍മ്മല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ ദിലിത്ത് ദിനേശും കെ.ജെ.ശരത്തും അവതരിപ്പിക്കുന്ന പ്രോജക്ടറ്റ് ആണ് സോക്കിങ്ങ് റോഡും അതിനൂതന റോഡ് സുരക്ഷസംവിധാനവും. ഈടുറ്റതും അറ്റകുറ്റപണികള്‍വേണ്ടത്തതും അതേ സമയം ദീര്‍ഘകാല പ്രവര്‍ത്തനക്ഷമതയും പ്രത്യേകതകളായി പറയുന്നു. 3 ഭാഗം വലിയ കല്ലുകളും 2 ഭാഗം ബേബിമെറ്റലും ഒരുഭാഗം സിമാന്റുംചേര്‍ത്ത് ആവശ്യത്തിനു് വെളളവും ചേര്‍ത്ത മിശ്രീതവും ഉപയോഗിച്ചാണ് വാട്ടര്‍ സേക്കിങ്ങ് റോഡ് നിര്‍മ്മിക്കുന്നത്. ഈറേഡില്‍ മിനിറ്റില്‍ നാലായിരം ലിറ്റര്‍ മഴ വെളളം വലിച്ചെടുക്കവുന്നതാണ്. അതു കൊണ്ട്് തന്നെ റോഡ് തകുരുകയോ കുഴികള്‍ രുപപ്പെടുകയോ ചെയ്യില്ല. പ്രതിവര്‍ഷം നമ്മുടെ റോഡുകള്‍ക്കു വേണ്ടി 210 കോടി രുപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. മാത്രമല്ല റോഡിന് അരുകില്‍ മഴകുഴികളിലെ പ്രളയ ജലത്തിന്റെ ഒഴുക്കില്‍ നിന്നും ഒരു ടര്‍ബേയിന്റെ സഹായത്തേടെ വൈദ്യുതിയും ഉല്പാദിപ്പിക്കാം. അതിനുശേഷം ഈജലത്തെ ക്ലോറിന്‍ ഉപയോഗിച്ച് ് അണു വിമു ക്തമാക്കി മണല്‍ ഫില്‍റ്ററുകളില്‍ കൂടി കടത്തി വിട്ട് അതിലെ അഴുക്കുകളെ നീക്കം ചെയ്ത കുടി വെളളമായി ഉപയോഗിക്കാം. അതിനൂതന റോഡ് സുരക്ഷ സംവിധാനം വഴിപോലീസ് കൈകാണിച്ചാല്‍ നിര്‍ത്താതെ പോകുന്ന വാഹനത്തെ ഓടിച്ചിട്ട് പിടിക്കേണ്ടതില്ല ക്യാമറകള്‍ പ്രവര്‍ത്തരഹിതമായാലും ഇനി പോലീസിന് ആ വാഹനത്തിന് പിന്നാലെ പോകേണ്ടതില്ല. പോലീസ് വാഹനത്തില്‍ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനില്‍ 100 മീറ്റര്‍ അകലെ വരെ പോകുന്ന വാഹനത്തിന്റെ എല്ലാ വിവരങ്ങളും , ഉടമയുടെ പേരും, വാഹനത്തിന്റെ നമ്പരും , വിശദവിവരങ്ങളും ലഭിക്കുന്ന അതിനൂതന സംവിധാനം. റേഡിയോ ഫ്രീക്വല്‍സി മോഡ്യൂള്‍ റിസീവറും ,ട്രാന്‍സിസ് മീറ്ററും ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ച് വാഹനവിവരങ്ങള്‍ പോലിസ് വാഹനത്തിലെ സ്ര്ര്കീനില്‍ ലഭ്യമാകും. വാഹന നിര്‍മ്മാതാക്കളുമായി സഹകരിച്ച് വാഹന നിര്‍മ്മാണത്തില്‍ തന്നെ വാഹനത്തില്‍ ഇതിന് ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ വരും കാലത്ത് കുറ്റവാളികള്‍ അജ്ഞാത വാ്ഹനത്തില്‍ രക്ഷപ്പെടുന്നത് ഇല്ലാതാക്കാമെന്നാണ് ഇതിന്റെ മേന്മ. ഈ സംവിധാനത്തിന് അധികം മുതല്‍മുടക്കും ഇല്ല.

 

 

Exit mobile version