Home NEWS വിഷന്‍ ഇരിങ്ങാലക്കുട പ്രമേഹ ദിനാചരണ പരിപാടികള്‍ക്ക് സെമിനാറോടെ തുടക്കം

വിഷന്‍ ഇരിങ്ങാലക്കുട പ്രമേഹ ദിനാചരണ പരിപാടികള്‍ക്ക് സെമിനാറോടെ തുടക്കം

ഇരിങ്ങാലക്കുട : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഗവ. ഗേള്‍സ് സ്‌കൂളില്‍’പ്രമേഹവും കുടുംബവും’ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ താലൂക്ക് ആശുപത്രി ഡൈറ്റീഷ്യന്‍ സംഗീത സെമിനാര്‍ അവതരണം നടത്തി. മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സനും വാര്‍ഡ് കൗണ്‍സിലറുമായ സോണിയഗിരി പരിപാടി ഉദ്ഘാടനം ചെയ്തു. പ്ലസ്ടൂ പ്രിന്‍സിപ്പല്‍ പ്യാരിജ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ടീച്ചര്‍ ഹേന ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ കെ.എന്‍.സുഭാഷ് സ്വാഗതവും ഹക്ക് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ടെല്‍സന്‍ കോട്ടോളി, എ.സി.സുരേഷ്, കെ.കെ.ബാബു, ശശി വെളിയത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.നൂറ്റി മുപ്പതോളെ വിദ്യാര്‍ത്ഥികള്‍ സെമിനാറില്‍ പങ്കെടുത്തു. നവംബര്‍ 17 രാവിലെ 6.30 തിന് മുന്‍സിപ്പല്‍ മൈതാനിയില്‍ നിന്നും കൂട്ട നടത്തമുണ്ടായിരിക്കും.

Exit mobile version