Home NEWS പ്രളയത്തിലും തളരാതെ കൊയ്ത്തുല്‍സവം പത്താം വര്‍ഷത്തിലേക്ക് –

പ്രളയത്തിലും തളരാതെ കൊയ്ത്തുല്‍സവം പത്താം വര്‍ഷത്തിലേക്ക് –

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജൈവ നെല്‍ക്കൃഷിയുടെ കൊയ്ത്തുല്‍സവം വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്‍ ഉദ്ഘാടനം ചെയ്തു. പരിപൂര്‍ണ്ണമായും ജൈവവളങ്ങള്‍ മാത്രം ഉപയോഗിച്ചാണ് കൃഷി നടത്തിയത്.പ്രളയത്തിനിടയിലും കൈവിടാതെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും, പി.ടി.എ യും. ഒറ്റക്കെട്ടായിട്ടാണ് കൃഷിക്ക് മുന്നിട്ടിറങ്ങിയത്.കൊയ്‌തെടുത്ത നെല്ല് ‘കുട്ടിയരി ‘എന്ന പേരില്‍ വിപണനം നടത്താറുണ്ട്. ഗൈഡ്സ് ക്യാപ്റ്റനും കാര്‍ഷിക ക്ലബ്ബ് കണ്‍വീനറുമായ സി.ബി.ഷക്കീലയുടെ മേല്‍നോട്ടത്തിലാണ് കൃഷി നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജയലക്ഷ്മി, വിനയചന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഡെയ്‌സി ജോസ്, പി ടി.എ പ്രസിഡന്റ് എം.കെ മോഹനന്‍ പ്രിന്‍സിപ്പാള്‍ എം.നാസറുദീന്‍, ഹെഡ്മിസ്ട്രസ് ലാലി, എന്‍. എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സ്മിത. അദ്ധ്യാപികമാരായ റോഫി, അനിത, ഷീല, ഷെമി, എന്‍.എസ് എസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ് യൂണിറ്റ് വിദ്യാര്‍ത്ഥികള്‍, എന്നിവരും പങ്കെടുത്തു.

Exit mobile version