ഇരിങ്ങാലക്കുട: സെന്‍ ജോസഫ് കോളേജ് സുവോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഫോള്‍ഡ് സ്‌ക്കോപ്പ് മൈക്രോസ്‌ക്കോപ്പിന്റെ നിര്‍മ്മാണവും പ്രവര്‍ത്തനവും പരിശീലിപ്പിക്കുന്ന ഏകദിന ശില്‍പ്പശാല നടത്തി.
മനു പ്രകാശ്,ജിം സിബുള്‍സ്‌കി എന്നീ ശാസ്ത്രജ്ഞര്‍ അമേരിക്കയില്‍ വികസിപ്പിച്ചെടുത്തതാണ് ഫോള്‍സ് സ്‌കോപ്പ്.കോളേജിലെ സുവോളജി വകുപ്പില്‍ കേന്ദ്ര ബയോടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ധനസഹായത്തോടെ നടന്നു വരുന്ന ഇന്റോ-യു.എസ് ഗവേഷണപദ്ധതിയുടെ ഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.
മൂന്നുലക്ഷത്തിലധികം രൂപ വില വരുന്ന കോമ്പൗണ്ട് മൈക്രോസ്‌കോപ്പുകളു പയോഗിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങളെല്ലാം തന്നെ എഴുനൂറു രൂപ മാത്രം വിലയുള്ള ഈ പേപ്പര്‍ നിര്‍മ്മിത ഉപകരണം സ്മാര്‍ട്ട് ഫോണില്‍ ബന്ധിപ്പിക്കുന്നതിലൂടെ നടത്താനാവുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ലാബിന് പുറത്തുള്ള പഠനങ്ങള്‍ക്കും ഗവേഷണത്തിനും ഏറെ ഉപകാരപ്രദമായ ഈ ഉപകരണം വെള്ളം നനഞ്ഞാലും നശിക്കാത്ത സാങ്കേതിക വിദ്യയിലാണ് നിര്‍മ്മിക്കുന്നത്.ജീവശാസ്ത്ര ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഉപകാരപ്രദമായ ഫോള്‍ഡ് സ്‌കോപ്പ് സാങ്കേതിത വിദ്യയില്‍ യുപി തലം മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലങ്ങള്‍ക്ക് സൗജന്യ പരിശീലനം നല്‍കാന്‍ തയ്യാറാണെന്ന് സെന്‍ ജോസഫ്‌സ് കോളേജ് സി ഡി ആര്‍ എല്‍ വിഭാഗം അറിയിച്ചു, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 9400741861