നടവരമ്പ് : ഗവ:ഹയര്‍ സെക്കന്റെ റിസ്‌കൂളിലെ എന്‍.എസ്.എസ് എസ്, സ്‌കൗട്ട സ്, ഗൈഡ്‌സ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ കേര ളപ്പിറവി ദിനo ആചരിച്ചു.ദിനാചരണഠ പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.നവകേരള സൃഷ്ടിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് കുട്ടികള്‍ കേരളത്തിന്റെ ഭൂപടത്തില്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് മണ്‍ചിരാതുകള്‍ തെളിയിക്കുകയും ഐക്യദാര്‍ ഡ്യ ദിന പ്രതിജ്ഞയെടുക്കുകയും ചെയ്തു.കുട്ടികളും അദ്ധ്യാപകരും കേരളപ്പിറവി ദിന ഗാനങ്ങള്‍ ആലപിക്കുകയും വിവിധ സ്‌കിറ്റുകള്‍ അവതരിപ്പിക്കൂ ക യും ചെയ്തു.കേരളം ഇന്നലെ ‘ഇന്ന് നാളെ എന്ന വിഷയത്തെ ആസ്പദമാക്കി സോഷ്യല്‍ സയന്‍സ് ക്ലബ്ബ് കണ്‍വീനറും അദ്ധ്യാപികയുമായ ഷെമിയുടെ നേതൃത്വത്തില്‍ മെഗാ ക്വിസ് സംഘടിപ്പിച്ചു. വിജയികള്‍ക്ക് സമ്മാനം നല്‍കി നവകേരള സൃഷ്ടിയെപ്പറ്റി അഫ്‌സല്‍ ഉറുദു പ്രസംഗം നടത്തി.ഗൈഡ്‌സ് ക്യാപ്റ്റന്‍ സി.ബി.ഷക്കീല. എന്‍ എസ്, എസ് പ്രോഗ്രാം ഓഫീസര്‍ സ്മിത എന്നിവര്‍ നേതൃത്വം നല്‍കി.അദ്ധ്യാപകരായ സുരേഷ് കുമാര്‍, റോഫി, സിജ, വിദ്യ, വിദ്യാര്‍ത്ഥികളായ നിലാഞ്ചന, എല്‍ ബിന്‍ അരുണ്‍.ഗോകുല്‍ മരിയന്‍ എന്നിവര്‍ സംസാരിച്ചു