Home NEWS പ്രധാന മന്ത്രി കൗശല്‍ വികാസ് യോജന സൗജന്യ തൊഴില്‍ പരിശീലന പദ്ധതി രജിസ്ട്രറേഷന്‍ 31 വരെ

പ്രധാന മന്ത്രി കൗശല്‍ വികാസ് യോജന സൗജന്യ തൊഴില്‍ പരിശീലന പദ്ധതി രജിസ്ട്രറേഷന്‍ 31 വരെ

ഹോളി ഗ്രേസ് അക്കാദമി ഓഫ് എഞ്ചിനീയറിംഗ് എന്ന സ്ഥാപനത്തിന് ‘പ്രധാന മന്ത്രി കൗശല്‍ വികാസ് യോജന (PMKVY) എന്ന പദ്ധതി വഴി എ.ഐ.സി.ടി.ഇ(AICTE) യുടെ അംഗീകാരത്തോടെ മൂന്ന് കോഴ്‌സുകള്‍ പഠിപ്പിക്കുവാന്‍ അംഗീകാരം ലഭിച്ചിരിക്കുന്നു. ‘അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍, ഐടി കോര്‍ഡിനേറ്റര്‍, എയര്‍ കണ്ടീഷനര്‍ ടെക്‌നിഷ്യന്‍ എന്നിവയാണ് കോഴ്‌സുകള്‍.ഈ കോഴ്‌സുകള്‍ പഠിക്കുവാന്‍ ആഗ്രഹം ഉള്ളവര്‍ 0480-2695050/9446873218/9645728520 എന്ന ഹോളി ഗ്രേസ് അക്കാദമിയുടെ നമ്പറില്‍ ബന്ധപ്പെടുക.പ്രധാന മന്ത്രി കൗശല്‍ വികാസ് യോജന (PMKVY) എന്ന പദ്ധതിയുടേതാണ് ഈ പദ്ധതി.ഈ പദ്ധതി യുവാക്കള്‍ക്ക് ഇന്‍ഡസ്ടറി സ്‌കില്‍ ഉണ്ടാക്കുന്നതിനും അതുമൂലം നല്ല ജോലിയും, ജീവിത സാഹചര്യവും പ്രാപ്തമാക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് . ഈ കോഴ്‌സുകള്‍ക്ക് ഫീസ് ഒന്നും ഈടാക്കുന്നതല്ല .അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ എന്ന കോഴ്‌സ് പഠിക്കുവാന്‍ വേണ്ടുന്ന യോഗ്യത പത്താം ക്ലാസ് പാസ് ആണ്. പഠിച്ചു പാസായവര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ ഇലെക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ആയിട്ടു ജോലി ചെയ്യാവുന്നതാണ്. മാത്രമല്ല വയറിങ് ജോലികളും ലഭിക്കും. ഐടി കോര്‍ഡിനേറ്റര്‍ എന്ന കോഴ്‌സ് പഠിക്കുവാന്‍ ഡിപ്ലോമയോ ബി-ടെക് ഡിഗ്രിയോ വേണം. ഈ കോഴ്‌സ് പാസായവര്‍ക്ക് ടീച്ചിങ് അസിസ്റ്റന്റ് ആയിട്ടും, സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ഇന്‍സ്ട്രക്ടര്‍ ആയിട്ടും ജോലി ലഭിക്കും
എയര്‍ കണ്ടീഷനര്‍ ടെക്‌നിഷ്യന്‍ എന്ന കോഴ്‌സ് പഠിച്ചവര്‍ക്ക് ഈ കാലഘട്ടത്തില്‍ കൂടുതല്‍ ജോലി സാധ്യത ഉണ്ട്, വെറും പത്താം ക്‌ളാസ് യോഗ്യത വേണ്ട ഈ കോഴ്‌സ് പഠിച്ചാല്‍ എ.സി ഫിറ്റിങ്, സെര്‍വീസിങ് എന്നീ ജോലികളില്‍ തിളങ്ങാവുന്നതാണ്.
വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള ഈ സ്ഥാപനത്തില്‍ എല്ലാ വിധ എഞ്ചിനീയറിംഗ് പഠന ഉപകരണങ്ങളും, അതി സമര്‍ത്ഥന്‍ മാരായ ടീച്ചര്‍ മാരുടെ സഹായവും ലഭിക്കുന്നതാണ്.കൂടാതെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി മേല്‍ പറഞ്ഞ മൂന്ന് കോഴ്സുകളും വിജയകരമായി ഹോളി ഗ്രേസില്‍ പൂര്‍ത്തിയാക്കിട്ടുണ്ട്.രജിസ്‌ട്രേഷന്‍ അവസാന തീയതി 31/10/2018 ബുധനാഴ്ച 5 മണി വരെ ഉണ്ടായിരിക്കുന്നതാണ് . താല്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പിയും രണ്ടു ഫോട്ടോയും കൊണ്ടുവരുക . രജിസ്‌ട്രേഷനു അപേക്ഷകന്‍ തന്നെ വരണമെന്നു നിര്‍ബന്ധം ഇല്ല.

 

Exit mobile version