ഇരിങ്ങാലക്കുട-സഹകരണബാങ്കുകള്‍ രാഷ്ട്രീയം കലരാതെ ജനകീയബാങ്കായി പ്രവര്‍ത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല .കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ചൈതന്യ കോക്കനട്ട് പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .ഓയില്‍ മില്ലിന്റെ ഉദ്ഘാടനം സി .എന്‍ ജയദേവന്‍ എം .പി നിര്‍വ്വഹിച്ചു.ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് സ്വാഗതം പറഞ്ഞു.ബാങ്ക് സെക്രട്ടറി ടി വിജയകുമാര്‍ റിപ്പോര്‍ട്ട് അവതരണം നടത്തി.പ്രൊഫ കെ. യു അരുണന്‍ എം. എല്‍. എ അദ്ധ്യക്ഷത വഹിച്ചു.മുകുന്ദപുരം സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ എം .സി അജിത് മുഖ്യാതിഥിയായിരുന്നു . ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ .കെ ഉദയപ്രകാശ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അംബുജം രാജന്‍ ,എ.ജെ ബേബി,സുനില്‍ തളിയപ്പറമ്പില്‍,സുരേഷ് കുഞ്ഞന്‍ ,എം എം മുഹമ്മദാലി,ഷോബി പള്ളിപ്പാടന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.സംസ്ഥാന ഗവണ്‍മെന്റിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 1 കോടി രൂപയും ബാങ്കിന്റെ സ്വന്തം ഫണ്ടും ചേര്‍ത്ത് മൊത്തം 5 കോടി രൂപ ചെലവ് ചെയ്താണ് കാട്ടൂര്‍ നെടുംമ്പുരയില്‍ പ്രതിദിനം 20000 നാളികേരം കൊപ്രയാക്കുന്ന കോംപ്ലക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്