ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡയമണ്ട്സ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സണ്ണി സില്‍ക്‌സിന്റേയും ഇരിങ്ങാലക്കുട നഗരസഭയുടെയും സഹകരണത്തോട് കൂടി,ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 210 രാജ്യങ്ങളിലായി 11 വയസ് മുതല്‍ 13 വയസുവരെയുളള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള അന്താരാഷ്ട്ര ചിത്രരചന മത്സരത്തിന്റെ ഭാഗമായി കാരുണ്യം എന്ന വിഷയത്തെ ആസ്പദമാക്കി ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ച മെഗാ ചിത്രരചന മത്സരം നഗരസഭ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ ഉദ്ഘാടനം ചെയ്തു. ഡയമണ്ട്സ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ജിത ബിനോയ് കുഞ്ഞിലിക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.നഗരസഭ കൗണ്‍സിലര്‍മാരായ സോണിയ ഗിരി,പി.വി ശിവകുമാര്‍,ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ചെയര്‍മാന്‍ ടി.ശ്രീധരന്‍ നായര്‍,റീജിയണല്‍ ചെയര്‍മാന്‍ ജോഷി മുണ്ടക്കല്‍,സോണ്‍ ചെയര്‍മാന്‍ എ.വി സുരേഷ്,ഭാരവാഹികളായ സൗമ്യ നിഷ്,ഷീബ ജോസ് അറക്കല്‍,ഷൈനി ഷാജു എന്നിവര്‍ സംസാരിച്ചു.മത്സരത്തില്‍ ചാലക്കുടി സി.കെ.എം.എന്‍.എസ്.എസ്സിലെ പവന്‍ അനൂപ് നായര്‍, എറണാകുളം വിദ്യോദയയിലെ ഗാഥ ഗോപകുമാര്‍, ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ കെ.ചന്ദ്രശേഖര്‍ എന്നിവര്‍ വിജയികളായി.സമ്മാനദാന സമ്മേളനം ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഇ.ഡി ദീപക് ഉദ്ഘാടനം ചെയ്തു.ലയണ്‍സ് ക്ലബ്ബ് ജോ.കേബിനറ്റ് സെക്രട്ടറി അഡ്വ.അജയ്കുമാര്‍, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ അബ്ദുള്‍ ബഷീര്‍, സണ്ണി സില്‍ക്സ് പ്രതിനിധി ജോഷി തോമസ്,ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ സൗമ്യ സംഗീത്,അമ്പിളി സജീവ്,സ്മിത സുനില്‍,വിമല മോഹനന്‍,വാസന്തി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.വിജയികളായ മൂന്ന് പേരും അടുത്ത ഘട്ടമായി തൃശ്ശൂരില്‍ നടക്കുന്ന ലയണ്‍സ് ക്ലബ്ബ് റീജണല്‍ തല മത്സരത്തില്‍ പങ്കെടുക്കും.