Home NEWS അനുമതി കൂടാതെ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചാല്‍ നിയമപരമായ നടപടി :കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്

അനുമതി കൂടാതെ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചാല്‍ നിയമപരമായ നടപടി :കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്

കാട്ടൂര്‍:ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍/ബാനറുകള്‍/ഹോള്‍ഡിംഗുകള്‍ എന്നിവ അടിയന്തിരമായി നീക്കം
ചെയ്യേണ്ടതാണ് എന്നും അല്ലാത്ത പക്ഷം നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും എന്നും കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇനി മുതല്‍ മേല്‍ പറഞ്ഞ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പഞ്ചായത്തിന്റെ മുന്‍കൂര്‍ അനുമതി നേടേണ്ടതാണ് എന്നും അറിയിച്ചു.അനുമതി കൂടാതെ
പരസ്യ ബോര്‍ഡുകള്‍/ബാനറുകള്‍/ഹോള്‍ഡിംഗുകള്‍ സ്ഥാപിക്കുന്നതായും ഇവ റോഡിലേക്ക് തളളി നില്‍ക്കുന്നതായും അതുവഴി അപകടങ്ങള്‍
ഉണ്ടാകുന്നതായും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.

Exit mobile version