Home NEWS താല്‍കാലിക ക്ഷേത്രം ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിനു ശേഷമേ പുതിയതായി നിയമിക്കാവൂ- വാരിയര്‍ സമാജം

താല്‍കാലിക ക്ഷേത്രം ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിനു ശേഷമേ പുതിയതായി നിയമിക്കാവൂ- വാരിയര്‍ സമാജം

ഇരിങ്ങാലക്കുട ; ദേവസ്വം ബോര്‍ഡ് താല്‍കാലിക ക്ഷേത്രം ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിനുശേഷമേ പുതിയതായി ജീവനക്കാരെ നിയമിക്കാവൂ എന്ന് സമസ്ത കേരള വാരിയര്‍ സമാജം ജില്ലാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, പ്രവൃത്തിയില്‍ കഴിവുള്ളവരേയും, പ്രവര്‍ത്തി പരിചയമുള്ളവരേയുമാണ് നിയമിക്കേണ്ടത്. ക്ഷേത്ര സംബന്ധമായ ജോലിക്ക് ക്ഷേത്ര ആചാരഅനുഷ്ഠനങ്ങള്‍ സംബന്ധിച്ച് ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്, അല്ലാതെ സയന്‍സ്,ജനറല്‍നോളേജ് വിഷയങ്ങളല്ല വേണ്ടത്. എന്നും യോഗം ചൂണ്ടികാട്ടി. ശബരിമല സ്ത്രീ പ്രവേശനത്തില്‍ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങളെ മാറുന്ന വിധി അപലനീയമാണ്. ആചാരലംഘനം നടത്തി ശബരിമലയെ സംഘര്‍ഷഭൂമിയാക്കി മാറ്റരുത്. ക്ഷേത്രങ്ങളുടെ പ്രസക്തി ആചാരനുഷ്ഠനങ്ങളില്‍ നിഷിപ്തമാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് റിവ്യൂപെറ്റീഷന്‍ നല്‍കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.വി.ധരണീധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.സി.സുരേഷ്, സി.വി.ഗംഗാധരന്‍, സുശീല വേണിഗോപാല്‍, എ.ചന്ദ്രന്‍, കെ.വി.രാധാകൃഷ്ണന്‍, സേതുമാധവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Exit mobile version