കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ കരൂപ്പടന്ന ആശുപത്രി ജങ്ഷനില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നടന്നു. ഇന്നസെന്റ് എം.പി. ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, നിഷ ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്നസെന്റ് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 4.96 ലക്ഷം ചിലവഴിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.