ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പട്ടണത്തിന്റെ ചിരകാലാവശ്യമായ പൊതു ശ്മശാനം എസ്എന്‍ബിഎസ് സമാജത്തിന്റെ നേതൃത്വത്തില്‍ (ട്രഞ്ചിങ്ങ്ഗ്രൗണ്ടിന് സമീപം) പണി പൂര്‍ത്തീകരിച്ചു. രണ്ട് ചേംബറുകളുള്ള ശ്മശാനത്തില്‍ ഒരു ചേംബര്‍ സ്പോണ്സര് ചെയ്തത് കെ.എസ്.ഇ.ലിമിറ്റഡ് ആണ്. ഒരു കോടി രൂപ ചിലവഴിച്ചാണ് ക്രിമിറ്റോറിയത്തിന്റെ പണി പൂര്ത്തീകരിച്ചീരിക്കുന്നത്. 100 അടി ഉയരത്തിലുള്ള പുക കുഴലോടുകൂടിയുള്ള സര്‍വ്വവിധ ആധുനിക സജ്ജീകരണങ്ങളും ക്രിമിറ്റോറിയത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രാവിലെ 8 മുതല്‍ വൈകീട്ട് 5 മണിവരെയാണ് ക്രിമിറ്റോറിയം പ്രവര്‍ത്തിക്കുന്നത്. 400 രൂപയോളമാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. മുകുന്ദപുരം അതിര്‍ത്തിയിലുള്ളവര്‍ക്ക് ഇതിന്റെ സേവനം ലഭ്യമായിരിക്കും. ജനപ്രസിനിധികളോ, എസ്.എന്‍.ടി.പി യോഗം ഭാരവാഹികളുടേയോ ശുപാര്‍ശയുമായി വരുന്നവര്‍ക്കാണ് ക്രിമിറ്റോറിയത്തിന്റെ സൗകര്യങ്ങള്‍ ലഭ്യമായിരിക്കുക. ക്രിമിറ്റോറിയവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 04802820666, 9188130866 എന്നീ